യു.പിയിൽ ആറുമാസത്തേക്ക്​ സമരങ്ങൾക്ക്​ വിലക്ക്​; എസ്​മ പ്രഖ്യാപിച്ച്​ യോഗി സർക്കാർ

ലഖ്​നോ: ഉത്തർപ്രദേശിൽ ആറുമാസത്തേക്ക്​ സമരങ്ങൾക്ക്​ വിലക്കേർപ്പെടുത്തി യോഗി ആദിത്യനാഥ്​ സർക്കാർ. തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ടാണ്​ എസ്​മ പ്രഖ്യാപിച്ചതെന്നാണ്​ വിവരം. ഇതുസംബന്ധിച്ച്​ അഡീഷണൽ ചീഫ്​ സെക്രട്ടറി ഡോ. ദേവേഷ്​ കുമാർ ചതുർവേദി ഞായറാഴ്ച വിജ്ഞാപനം പുറത്തിറക്കിയതായി ​ൈ​ലവ്​ ഹിന്ദുസ്​ഥാൻ റിപ്പോർട്ട്​ ചെയ്​തു.

ഉത്തർപ്രദേശ്​ സർക്കാറുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന പൊതു സേവന മേഖലകളിലും കോർപറേഷനുകളിലും ​ത​ദ്ദേശഭരണ സ്​ഥാപനങ്ങളിലും പണിമുടക്ക്​ നിരോധിക്കുന്നതായി വിജ്ഞാപനത്തിൽ പറയുന്നു. വിലക്ക്​ ലംഘിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരും.

മേയിൽ യു.പി സർക്കാർ സംസ്​ഥാനത്ത്​ എസ്​മ പ്രഖ്യാപിച്ചിരുന്നു. കോവിഡ്​ പശ്ചാത്തലത്തിലായിരുന്നു അന്ന്​ സമരങ്ങളും പണിമുടക്കുകളും നിരോധിച്ചുകൊണ്ടുള്ള നടപടി. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട്​ തൊഴിലെടുക്കുന്നവർ പണിമുടക്കുകയോ ജോലി ചെയ്യാൻ വിസമ്മതിക്കു​കയോ ചെയ്​താൽ അവർ​ക്കെതിരെ നടപടിയെടുക്കാൻ എസ്​മ നിയമം സർക്കാറിന്​ അധികാരം നൽകും.

വ്യവസ്​ഥകൾ ലംഘിച്ചാൽ വാറണ്ടില്ലാതെ ആരെയും അറസ്റ്റ്​ ചെയ്യാൻ സംസ്​ഥാന സർക്കാറിന്​ അധികാരം ലഭിക്കും. ഒരുവർഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടുശിക്ഷകളും കൂടിയോ നൽകാനുള്ള വ്യവസ്​ഥയും ഇതിലുണ്ട്​. 

Tags:    
News Summary - Yogi Adityanath invokes ESMA bans strikes in UP for 6 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.