യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി, കേസെടുത്തു

ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. അടിയന്തര സേവനങ്ങൾക്കായി യു.പി സർക്കാർ ആരംഭിച്ച 112 എന്ന ടോൾ ഫ്രീ നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.

'ഞാൻ മുഖ്യമന്ത്രി യോഗിയെ ഉടൻ കൊല്ലും' എന്നാണ് വിളിച്ചയാൾ പറഞ്ഞത്.റിഹാൻ എന്നയാളാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞതായി ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എ.ടി.എസ്) അറിയിച്ചു. '112'ലെ ഓപ്പറേഷൻ കമാൻഡറിന്‍റെ പരാതിയിൽ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.

ഐ.പി.സി സെക്ഷൻ 506, 507, ഐ.ടി ആക്ട് 66 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാൾ യു.പി പൊലീസിന്റെ സോഷ്യൽ മീഡിയ ഡെസ്‌കിലേക്കും ഭീഷണി സന്ദേശമയച്ചെന്നാണ് വിവരം. 

Tags:    
News Summary - Yogi Adityanath gets death threat, case registered, UP ATS informed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.