കൈലാസ്​ മാനസരോവർ യാത്രക്കുള്ള സബ്​സിഡി യോഗി ആദിത്യനാഥ്​ ഇരട്ടിയാക്കി

ലഖ്നോ: കൈലാസ് മാനസരോവർ യാത്രക്കുള്ള സബ്സിഡി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇരട്ടിയാക്കി. ഒരു ലക്ഷം രൂപയായാണ്സബ്സിഡി തുക വർധിപ്പിച്ചത്. അഖിലേഷ് യാദവ്സർക്കാർ സബ്സിഡി തുക 25,000 രൂപയിൽ നിന്ന് 50,000 രൂപയായി വർധിപ്പിച്ചിരുന്നു. യാത്രക്കാർക്കായി ഡൽഹിയിലോ സൗകര്യപ്രദമായ മറ്റു സ്ഥലത്തോ മാനസരോവർ ഭവൻ പണിയുമെന്നും ആദിത്യനാഥ് അറിയിച്ചു.

യു.പി മന്ത്രിസഭ യോഗത്തിന് ശേഷമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഉത്തർപ്രദേശ് സംസ്ഥാനക്കാരനാണെന്ന് തെളിയിക്കുന്ന രേഖയുമായി എത്തുന്ന യാത്രികർക്കാണ് സബ്സിഡി ലഭിക്കുക. ജൂൺ 12 മുതൽ സെപ്തംബർ എട്ട് വരെയാണ് കൈലാസ് മാനസരോവർ യാത്ര. ഉത്തരാഖണ്ഡിലെ ലിപുലേ പാസിലൂടെയും സിക്കിമിലെ നാഥുല പാസിലൂടെയുമാണ് യാത്ര. എകദേശം 1.5 ലക്ഷം മുതൽ 2 ലക്ഷം വരെയാണ് യാത്രക്ക് ഒരാൾക്ക്െചലവ് വരിക.

Tags:    
News Summary - Yogi Adityanath doubles financial grant for pilgrims of Kailash Mansarovar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.