യോഗി ആദിത്യനാഥ് കോവിഡ് രോഗമുക്​തനായി

ലഖ്​നൗ: ഉത്ത​ർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ കോവിഡ്​ രോഗമുക്​തനായി. വെള്ളിയാഴ്​ച രാവിലെ കോവിഡ്​ നെഗറ്റീവായതായി അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

'നിങ്ങളുടെ ആശംസകളും ഡോക്​ടർമാരുടെ പരിചരണവും കാരണം ഞാൻ കോവിഡ്​ നെഗറ്റീവായിരിക്കുകായണ്​. നിങ്ങളുടെ സഹകരണത്തിനും എനിക്ക് ആശംസകൾ നേർന്നവരോടും നന്ദി പറയുന്നു' ^യോഗി ആദിത്യനാഥ്​ ട്വീറ്റ്​ ചെയ്​തു.

ത​െൻറ കൂടെയുള്ള ഉദ്യോഗസ്​ഥർ പോസിറ്റീവായതിനെ തുടർന്ന്​ യോഗി ഏപ്രിൽ 13 മുതൽ നിരീക്ഷണത്തിലായിരുന്നു. അടുത്ത ദിവസം തന്നെ ഇദ്ദേഹത്തി​െൻറ പരിശോധന ഫലവും പോസിറ്റീവായി. നിരീക്ഷണത്തിൽ കഴിയവെ ഒാൺലൈനായി അദ്ദേഹം ജോലികൾ തുടർന്നിരുന്നു. 

Tags:    
News Summary - Yogi Adityanath covid was cured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.