അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന്​ യോഗി ആദിത്യനാഥ്​

ലഖ്​നോ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഭരണഘടന തത്വങ്ങൾ പാലിച്ചാണ്​ ക്ഷേത്രനിർമാണം നടത്തുക. രാമപ്രതിമയുടെ നിർമാണത്തിനായി രണ്ട്​ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ്​ വ്യക്​തമാക്കി.

രാമപ്രതിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്​. ഇതിനായുള്ള സർവേ നടപടികൾ ആരംഭിച്ചതായും യോഗി ആദിത്യനാഥ്​ പറഞ്ഞു. ഇപ്പോൾ തന്നെ അയോധ്യയിൽ ക്ഷേത്രമുണ്ട്​. അത്​ അവിടെ തന്നെ തുടരും. നിയമം അനുസരിച്ച്​ രാമക്ഷേത്രത്തി​​​​െൻറ നിർമാണത്തിനായി കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നും യോഗി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്​ ഫൈസബാദി​​​​െൻറ പേര്​ മാറ്റുമെന്ന്​ യോഗി ആദിത്യനാഥ്​ അറിയിച്ചത്​. ശ്രീ അയോധ്യയെന്നായിരിക്കും ഫൈസാബാദി​​​​െൻറ പുതിയ പേര്​. എന്നാൽ, ചൊവ്വാഴ്​ച നടത്തിയ പ്രസംഗത്തിൽ രാമ​ക്ഷേത്രത്തെ കുറിച്ചും രാമപ്രതിമയെ കുറിച്ചും പ്രഖ്യാപനങ്ങളൊന്നും യോഗി നടത്തിയിരുന്നില്ല.

Tags:    
News Summary - Yogi Adityanath Celebrates Diwali in Ayodhya, Confirms Ram Statue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.