Posted On
date_range Updated On
date_range യെസ് ബാങ്ക് സഹസ്ഥാപകെൻറ 2,200 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
ന്യൂഡൽഹി: യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂറിെൻറ 2,200 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച നിയമപ്രകാരമാണ് നടപടി. ഡി.എച്ച്.എഫ്.എൽ പ്രൊമോട്ടർമാരായ കപിൽ, ധീരജ് ധവാൻ എന്നിവരുടെ വസ്തുവകകളും ഇ.ഡി കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
കപൂറിെൻറ വിദേശത്തുള്ള ചില വസ്തുവകകളുടെ കൈമാറ്റവും ഇ.ഡി തടഞ്ഞിട്ടുണ്ട്. കപൂറും കുടുംബത്തിനും യെസ് ബാങ്കിൽ നിന്ന് 4300 കോടി രൂപയുടെ അനധികൃത വായ്പ നൽകുകയും പിന്നീട് അത് കിട്ടാകടമായി എഴുതി തള്ളുകയുമായിരുന്നെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസ്.
മാർച്ചിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റാണാ കപൂറിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.