Posted On
date_range Updated On
date_range എം.എൽ.എമാർക്കൊപ്പം ക്രിക്കറ്റ് കളിച്ച് ബി.എസ് യെദിയൂരപ്പ
ബംഗളൂരു: കർണാടകയിൽ അധികാരം നിലനിർത്താൻ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ കിതക്കുമ്പോൾ പ്രതിപക്ഷ നേതാവും ബി.ജെ.പി അധ്യക്ഷനുമായ ബി.എസ് യെദിയൂരപ്പ എം.എൽ.എമാരോടൊപ്പം ക്രിക്കറ്റ് കളിയിൽ മുഴുകി.
നഗരത്തിന് പുറത്ത് റിസോർട്ടിൽ താമസിപ്പിച്ച രേണുകാചാര്യ, എസ്.ആർ വിശ്വനാഥ് തുടങ്ങി വിവിധ പ്രതിപക്ഷ എം.എൽ.എമാർക്കൊപ്പമാണ് യെദിയൂരപ്പ അൽപ നേരം ക്രിക്കറ്റ് കളിച്ചത്. ബി.ജെ.പി മീഡിയ സെല്ലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്ന ചിത്രം പുറത്തു വിട്ടത്.
മുതിർന്ന ബി.ജെ.പി നേതാക്കൻമാരുമായും നിയമസഭ സാമാജികരുമായും തിരക്കിട്ട ചർച്ചയിലായിരുന്നു യെദിയൂരപ്പ. ചൊവ്വാഴ്ച യെലഹങ്കയിലെ റിസോർട്ടിലായിരുന്നു അദ്ദേഹം കൂടുതൽ സമയവും ചെലവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.