തെരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേടുകൾ നടന്നുവെന്ന് യെദിയൂരപ്പ

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ വലിയ തോതിൽ ക്രമക്കേട് നടന്നെന്ന് ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പ. വിജയപുർ ജില്ലയിൽ മണഗുളി ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വിവിപാറ്റ് മെഷിനുകൾ കണ്ടെത്തിയത് ഇതിന് തെളിവാണെന്ന് ആദ്ദേഹം ആരോപിച്ചു. 

 വിവിപാറ്റ് മെഷിൻ കണ്ടെത്തിയ സംഭവത്തിൽ നിന്നും തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്നതിന് തെളിവാണ്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായും യെദിയൂരപ്പ പറഞ്ഞു. 

അതേസമയം, ക്രമക്കേട് നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശദീകരിച്ചു. വിജയനഗറിൽ കണ്ടെത്തിയത് യൂണിക് ഇലക്ട്രോണിക് ട്രാക്കിങ് നമ്പർ ഇല്ലാത്ത പെട്ടികളാണ്. യഥാർഥ മെഷിനുകളായി സാമ്യമുള്ള പെട്ടികൾ ഗുജറാത്തിലെ ജ്യോതി പ്ളാസ്റ്റിക്സിൽ നിർമിച്ചതാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

Tags:    
News Summary - Yeddyurappa Alleges Poll Violations In Karnataka, Writes To Election Body-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.