Posted On
date_range Updated On
date_range യു.പി കേരളത്തെപ്പോലെയാകാൻ ബി.ജെ.പിയെ തോൽപിക്കണമെന്ന് യെച്ചൂരി
ഉത്തർ പ്രദേശ് കേരളം പോലെ ആകാതിരിക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.എം നേതാവ് സീതാറാം യെച്ചൂരി രംഗത്ത്.
നീതി ആയോഗിന്റെ വികസന സൂചികയിൽ കേരളം ഒന്നാമത് ആണെന്നും കേരളത്തെപ്പോലെയാകാൻ യു.പി ബി.ജെ.പിയെ തുരത്തി ഒാടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശുകാർ സൂക്ഷിക്കണമെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ യു.പി കശ്മീരോ ബംഗാളോ കേരളമോ പോലെ ആകുമെന്നും യോഗി രാവിലെ പ്രസ്താവന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.