മതേതര പാര്‍ട്ടികളുടെ വിശാല ഐക്യം ലക്ഷ്യം; നിതീഷ് കുമാറിനെ കണ്ട് യെച്ചൂരി

പട്ന: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്‌ കുമാറിനെ സന്ദർശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കൂടിക്കാഴ്ചയെ കുറിച്ച് അറിയിച്ചത്.

'പട്നയിൽവച്ച് നിതീഷ് കുമാർ ജി എന്നെ ഊഷ്മളമായി സ്വീകരിച്ചു. ഇന്ത്യൻ ഭരണഘടനയെയും നമ്മുടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് വേണ്ടി, മതേതര ജനാധിപത്യ ശക്തികളുടെ വിശാല ഐക്യം സൃഷ്ടിക്കുന്നതിനായി ഞങ്ങൾ ഡൽഹിയിൽ നടത്തിയ ചർച്ചകൾ തുടർന്നു'. -യെച്ചൂരി ട്വിറ്ററിൽ കുറിച്ചു. നിതീഷ് കുമാറിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ഒരുങ്ങുന്ന നിതീഷ് കുമാറിനോട് 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ മത്സരിക്കാൻ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. സംസ്ഥാനത്തെ ഫുൽപുർ, അംബേദ്കർ നഗർ, മിർസാപുർ എന്നീ മണ്ഡലങ്ങളിൽ താൽപര്യമുള്ളതു തിരഞ്ഞെടുക്കാനാണ് അദ്ദേഹത്തോട് അഖിലേഷ് ആവശ്യപ്പെട്ടത്.

Tags:    
News Summary - Yechury meets Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.