ബി.ജെ.പി കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു –യെച്ചൂരി

ന്യൂഡൽഹി: ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കാൻ ബി.ജെ.പി കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

ഇന്ത്യൻ പതാകയെ അംഗീകരിക്കാത്തവരാണ് ഓരോ വീട്ടിലും ത്രിവർണ പതാക ഉയർത്താൻ പറയുന്നത്. എം.പിമാരെ പുറത്താക്കിയ നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾക്ക് പോളിറ്റ് ബ്യൂറോ നേരത്തെ രൂപം നൽകിയിരുന്നു. കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്ത് ഇതിന് അംഗീകാരം നൽകും.

ഭരണഘടനാനിന്ദയെ തുടർന്ന് സജി ചെറിയാൻ രാജിവെച്ചതിനു ശേഷമുള്ള ആദ്യ കേന്ദ്ര കമ്മിറ്റി യോഗമാണ് നടക്കുന്നത്. വിഷയം യോഗത്തിൽ ചർച്ച ചെയ്തേക്കും. വിലക്കയറ്റം, എം.പിമാരെ സസ്‌പെൻഡ് ചെയ്ത നടപടി തുടങ്ങിയവയും ചർച്ചയാകും.

രണ്ടു ദിവസം നീണ്ട കേന്ദ്ര കമ്മിറ്റി യോഗം ഞായറാഴ്ച അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നില്ല. 

Tags:    
News Summary - Yechuri Statement against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.