ന്യൂഡൽഹി: കോൺഗ്രസ് പിന്തുണയോടെയോ സഖ്യത്തോടെയോ താൻ മത്സരിക്കേണ്ടതില്ലെന്ന് സി.സി തീരുമാനിച്ചതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി പാർട്ടി കാര്യങ്ങളിലാണ് കൂടുതൽ സമയം ചെലവഴിക്കേണ്ടതെന്ന മാനദണ്ഡമാണ് പാർട്ടി പിന്തുടരുന്നത്. പുതിയ നേതൃത്വത്തിന് അവസരം നൽകാനാണ് രാജ്യസഭയിൽ ഒരാൾക്ക് രണ്ടുതവണയെന്ന് നിശ്ചയിച്ചത്.
സി.സി തീരുമാനം വരുംമുേമ്പ ഒരു ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നൽകി, ജനറൽ സെക്രട്ടറി സ്ഥാനവും രാജ്യസഭ എം.പി സ്ഥാനവും ഒരുമിച്ച് വഹിക്കുന്നത് പ്രവർത്തനത്തെ ബാധിക്കുമെന്ന പിണറായി വിജയെൻറ പ്രസ്താവനയോടുള്ള അനിഷ്ടവും യെച്ചൂരി വ്യക്തമാക്കി.
പാർട്ടി ഉത്തരവാദിത്തം നിറവേറ്റുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന് സി.സി വിലയിരുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ പരസ്യപ്രസ്താവനയെക്കുറിച്ച് പി.ബിയിൽ വിശദീകരണം ചോദിച്ചുവെന്നും അത് വലിെയാരു അഭിമുഖത്തിെൻറ ഭാഗമായിരുന്നുവെന്ന് പറഞ്ഞതായും യെച്ചൂരി ചൂണ്ടിക്കാട്ടി.
ജനറൽ സെക്രട്ടറിയായപ്പോൾ തന്നെ എം.പി സ്ഥാനം രാജിവെക്കാമെന്ന് താൻ പറഞ്ഞിരുന്നു. എന്നാൽ, തൃണമൂലിന് നേട്ടമുണ്ടാവുമെന്നതിനാൽ പാർട്ടി തുടരാൻ പറയുകയായിരുന്നു. ആ സാഹചര്യമല്ല ഇന്നുള്ളത്. കാലാവധി പൂർത്തിയായി ഒഴിയുകയാണ്. വി.എസിെൻറ കുറിപ്പ് സംബന്ധിച്ച് സി.സി ചർച്ച ചെയ്തുവെന്നും എന്ത് നടപടികളെടുക്കണമെന്ന് ആലോചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.