സെമി കഴിഞ്ഞു; ഇനി ഫൈനൽ

മാസങ്ങൾക്കകം വരാൻപോകുന്ന പൊതു തെരഞ്ഞെടുപ്പിനെ സമീപിക്കേണ്ട രീതി ജനമനസ്സിൽ കോറിയിടാൻ പാകത്തിലുള്ള രാഷ് ​ട്രീയവും സാമ്പത്തികവും സാമൂഹികവുമായ പല അവസ്​ഥാന്തരങ്ങൾക്കും സാക്ഷ്യംവഹിച്ച ഒരു വർഷമാണ് കടന്നുപോകുന്നത്. < br>

തകർന്നടിഞ് ഞ്​ കാർഷിക മേഖല
വളർച്ചയുടെ കൂമ്പടഞ്ഞ്​ നിൽക്കുകയാണ് കാർഷിക മേഖല. വിയർപ്പൊഴുക്കി പണിയെടുക്കുന്ന കർഷകന് മുടക്കുമുതൽ പോലും തിരിച്ചുകിട്ടുന്നില്ല. റബറും കാപ്പിയും നെല്ലും സവാളയും പ്രതിസന്ധി നേരിടുന്നു കാർഷിക മേഖല വിലത്തകർച്ച നേരിടുകയാണ്​. ആത്മഹത്യക്കും കടക്കെണിക്കും ഇടയിലെ നൂൽപ്പാലത്തിലൂടെയുള്ള യാത്രയായി ജീവിതം മാറിയെ ന്നതാണ് കർഷക​​​​​​​​​​​​​​െൻറ അനുഭവം. കാർഷിക വായ്പ എഴുതിത്തള്ളാനുള്ള തീരുമാനങ്ങൾ ഒാരോ സംസ്ഥാനങ്ങളായി പ്രഖ ്യാപിച്ചുകൊണ്ടിരിക്കുന്നു. വായ്പ എഴുതിത്തള്ളിയാൽ തീരുന്നത്ര ലളിതമല്ല കർഷകൻ നേരിടുന്ന പ്രതിസന്ധി. തൊഴിലിട ത്തിൽനിന്ന് ന്യായമായ പ്രതിഫലം കൊയ്തെടുക്കാനുള്ള വഴിതേടുന്ന കർഷകനെ പ്രത്യാശയിലേക്ക് നയിക്കുന്നതിൽ പരാജയപ് പെട്ടുനിൽക്കുകയാണ് കേന്ദ്രസർക്കാർ.

ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസി​ന്​ വിജയം
ലോക്സഭ തെരഞ്ഞെടുപ്പി​​​​​​​​​​​​​െ ൻറ സെമിഫൈനലായി നടന്ന അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഹിന്ദി ഹൃദയഭൂമിയിലെ ഛത്തിസ്​ഗഢ്​, രാജസ്​ഥാൻ, മധ് യപ്രദേശ്​ എന്നീ മൂന്നു സംസ്ഥാനങ്ങളിൽ ബി.ജെ.പി ജനരോഷം ഏറ്റുവാങ്ങി തോറ്റു. ഇൗ സംസ്​ഥാനങ്ങളിൽ കോൺഗ്രസ്​ വെന്ന ിക്കൊടി പാറിക്കുന്ന കാഴ്​ചയാണ്​ രാജ്യംകണ്ടത്​. തെരഞ്ഞെടുപ്പ്​ ഗോദയിൽ സാമ്പത്തിക, കാർഷിക പ്രതിസന്ധി ശരിക്ക ും പ്രതിഫലിച്ചു. മാറ്റത്തി​​​​​​​​​​​​​െൻറ കാറ്റാണ് ഇവിടെ ആഞ്ഞടിച്ചത്. നാലര വർഷം മുമ്പത്തെ മോദിത്തിരയുടെ അന ്തരീക്ഷത്തിൽ നിന്ന്​ രാഹുൽ പ്രഭാവത്തിലേക്ക്​ രാജ്യം മാറി. ഭരണവിരുദ്ധ വികാരം ശക്തമായി ഉയർന്നുനിൽക്കുന്നു.

വിശാല പ്രതിപക്ഷ െഎക്യത്തിനുള്ള തയാറെടുപ്പ്​
ബി.ജെ.പിവിരുദ്ധ ചേരിക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ സർക്കാറുണ്ടാക്കാൻ തക്ക ശക്തി നേടിയെടുക്കാൻ കഴിയുമെന്ന വിശ്വാസം വഴി വിശാല പ്രതിപക്ഷ െഎക്യത്തിലേക്ക് പുതിയ വാതിലുകൾ തുറന്നിരിക്കുന്നു. 21 പാർട്ടികൾ ഒരു വേദിയിൽ ഇതിനകം ഒന്നിച്ച് അണിനിരന്നിട്ടുണ്ട്. എന്നാൽ, കോൺഗ്രസി​​​​​​​​​​​​​െൻറ കുടക്കീഴിൽ, രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നടക്കാൻ ഇനിയും സാധ്യത തെളിഞ്ഞിട്ടില്ല. പ്രാദേശിക കക്ഷികളുടെ കൂട്ടായ്മക്ക് ബി.ജെ.പിവിരുദ്ധ, കോൺഗ്രസിതര ബദൽ മുന്നണിയും സർക്കാറും രൂപവൽക്കരിക്കാൻ കഴിയുമെന്ന കാഴ്ചപ്പാടും ശക്തമാണ്​. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിനിപ്പോൾ പഴയ ശക്തിയില്ല. ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയതിനാൽ കഴിഞ്ഞ നാലര വർഷമായി ബി.ജെ.പി അവഗണിച്ചിട്ട പല പാർട്ടികളും നീരസത്തിലാണ്. ടി.ഡി.പി, പി.ഡി.പി, ആർ.എൽ.എസ്.പി എന്നിങ്ങനെ എൻ.ഡി.എ സഖ്യംവിട്ട്​ പുറത്തുചാടിയ കക്ഷികളുടെ എണ്ണം കൂടിയിട്ടുണ്ട്​.

പരമോന്നത നീതിപീഠത്തി​ലെ ഉൾ​േപാര്​ മറ നീക്കി പുറത്ത്​
നാലു മുതിർന്ന ജഡ്ജിമാർ സുപ്രീംകോടതി ചീഫ് ജസ്​റ്റിസിനെതിരെ യുദ്ധം പ്രഖ്യാപിച്ചത് 2018​​​​​​​​​​​​​െൻറ തുടക്കത്തിലാണ്. സുപ്രീംകോടതി ജഡ്​ജിമാർക്കിടയില ഭിന്നത പരസ്യമാക്കി സുപ്രീംകോടതിയിലെ നാല്​ ജഡ്​ജിമാർ അപ്പോഴത്തെ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രക്കെതിരെ വാർത്താ സമ്മേളനം വിളിച്ചത്​ ജനുവരി നാലിനായിരുന്നു. നിർണായക കേസുകൾ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര മുതിർന്ന ജഡ്​ജിമാർക്ക്​ നൽകാതെ ജൂനിയർ ജഡ്​ജിമാരുടെ ബെഞ്ചിലേക്ക്​ വിടുന്നുവെന്നും സുപ്രീംകോടതിയിൽ കാര്യങ്ങൾ ശരിയാം വിധം നടക്കുന്നില്ലെന്നും ആരോപിച്ച്​ ജസ്​റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്​ജൻ ഗൊഗോയ്​, മദൻ ലോകുർ, കുര്യൻ ജോസഫ്​ എന്നിവരായിരുന്നു വാർത്താസമ്മേളനം വിളിച്ചത്​.

റിസർവ്​ ബാങ്ക്​ ഗവർണറുടെ രാജി
സ്വയംഭരണ സ്ഥാപനമായ റിസർവ് ബാങ്കിനെ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമം ഗവർണർ ഉൗർജിത്​ പ​േട്ടലി​​​​​​​​​​​​​​െൻറ രാജിയിൽ കലാശിച്ചു. ഡിസംബർ 10നാണ്​ ഉൗർജിത്​ പ​േട്ടൽ രാജി വെച്ചത്​. വ്യക്തിപരമായ കാരണങ്ങളാലാണ്​ രാജിയെന്നായിരുന്നു​ വിശദീകരണം. ആർ.ബി.​െഎയുടെ സ്വതന്ത്രാധികാരത്തിൽ കേന്ദ്ര സർക്കാർ ഇടപെടലുകൾ നടത്താൻ ശ്രമിക്കുന്നതാണ്​ ഉൗർജിത്​ പ​േട്ടലി​​​​​​​​​​​​​​െൻറ രാജിയിലെത്തിച്ചത്​.

സി.ബി.െഎ തലപ്പത്ത്​ ചേരിപ്പോര്​; ഡയറക്ടറെ മാറ്റി
സി.ബി.െഎ തലപ്പത്തെ ചേരിപ്പോരിനെ തുടർന്ന്​ ഡയറക്ടർ അലോക് വർമ തെറിച്ചത് ഒരു പാതിരാ അട്ടിമറിയിലൂടെയായിരുന്നു. അലോക് വർമയേയും സ്പെഷൽ ഡയറക്ടർ രാേകഷ് അസ്താനയേയും ഇരുവരും തമ്മിലുണ്ടായ പ്രശ്​നങ്ങളെ മുൻ നിർത്തി നിർബന്ധിത അവധി നൽകി ചുമതലയിൽ നിന്ന് നീക്കുകയായിരുന്നു. തുടർന്ന്​ 1986 ബാച്ചിൽ, ഒഡിഷ കേഡറിൽനിന്നുള്ള എം. നാഗേശ്വര റാവുവിനെ ഒക്ടോബർ 24ന് കേന്ദ്ര സർക്കാർ ഇടക്കാല ഡയറക്ടറായി നിയമിച്ചു. ഏറെ വൈകാതെ ഇടക്കാല ഡയറക്​ടർ സ്​ഥാനത്തു നിന്ന്​ നാഗേശ്വര റാവുവിന്​ സി.ബി.െഎ അഡീഷനൽ ഡയറക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്​തു.

പൊലീസ്​ ഇൻസ്​പെക്​ടർ സുബോധ്​ കുമാറിന്‍റെ കൊലപാതകം
ഗോവധം ആരോപിച്ച് പൊലീസ്​ ഇൻസ്​പെക്​ടറെ കൊന്ന സംഭവം നടന്നത്​ ഉത്തർ പ്രദേശിലാണ്​. ബുലന്ദ്​ശഹറി​ലെ സ്യാന പൊലീസ്​ സ്​റ്റേഷൻ ഹൗസ്​ ഒാഫിസറായ സുബോധ്​കുമാർ ആണ്​ കൊല്ലപ്പെട്ടത്​. കേസിൽ മുഖ്യപ്രതിയായ ബജ്​റംഗ്​ദൾ നേതാവ്​ യോഗേഷ്​ രാജ് അറസ്​റ്റിലായിരുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ‍25 കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അക്രമണങ്ങള്‍ തുടങ്ങിയത്. ക​ല്ലേറിൽ ഗുരുതര പരിക്കേറ്റ സിങ്ങി​നു നേരെ അക്രമികൾ നിറ​െയാഴിക്കുകയായിരുന്നു. കലാപവും കൊലപാതകവും ആസൂത്രിതമാണെന്ന് ഡി.ജി.പി ഒ.പി സിങ് വ്യക്തമാക്കിയിരുന്നു. 2015ൽ ദാദ്രിയില്‍ ഗോ രക്ഷക ഗുണ്ടകൾ അഖ്‌ലാഖ് എന്നയാളെ തല്ലിക്കൊന്ന കേസിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിച്ചതിൽ സുബോധ് സിങ്​ ഹിന്ദുത്വ സംഘടനകളുടെ കണ്ണിലെ കരടായിരുന്നു. വി.എച്ച്.പി നേതാവ് ഉപേന്ദ്ര യാദവ്, യുവമോർച്ച അംഗമായ ശിഖര്‍ അഗര്‍വാള്‍ തുടങ്ങി നാലു പേർ സംഭവത്തിൽ​ അറസ്​റ്റിലായിരുന്നു. ഗോരക്ഷക ഗുണ്ടകളുടെ അതിക്രമം അടിക്കടി ആവർത്തിക്കപ്പെടുേമ്പാൾ, പശുവിനാണ് മനുഷ്യജീവനെക്കാൾ വില. പശുവി​​​​​​​​​​​​​െൻറ പേരിൽ ദലിതനും ന്യൂനപക്ഷങ്ങളും ആൾക്കൂട്ട അതിക്രമത്തിന് ഇരയാവുന്നു.

ബാലികാ ബലാത്സംഗത്തിന്​ വധശിക്ഷ
12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗ​ത്തി​ന്​ ഇ​ര​യാ​ക്കു​ന്ന​വ​ർ​ക്ക്​ വ​ധ​ശി​ക്ഷ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്ന സു​പ്ര​ധാ​ന ബി​ൽ ആഗസ്​റ്റ്​ ആറിന്​ രാജ്യസഭ പാസാക്കി. ജ​ൂലായ്​30ന്​ ലോക്സഭയും ബിൽ പാസാക്കിയിരുന്നു. ഏ​പ്രി​ൽ 21ന്​ ​ഇ​റ​ക്കി​യ ക്രി​മി​ന​ൽ നി​യ​മ ഭേ​ദ​ഗ​തി ഒാ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മാ​ണ്​ ബി​ൽ. ജ​മ്മു-​ക​ശ്​​മീ​രി​ലെ ക​ഠ്​​വ​യി​ൽ പെ​ൺ​കു​ട്ടി​യെ കൂ​ട്ട​മാ​ന​ഭം​ഗ​​ത്തി​ന്​ ഇ​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ന​ടു​ക്കു​ന്ന സം​ഭ​വ​ത്തി​​​​​​​​​​​​​​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ​ഒാ​ർ​ഡി​ന​ൻ​സ്. 12ൽ ​താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന​വ​ർ​ക്ക്​ വ​ധ​ശി​ക്ഷ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്ന​തി​നു പു​റ​മെ, മ​റ്റു ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ലും ശി​ക്ഷ ഉ​യ​ർ​ത്തി. ബ​ലാ​ത്സം​ഗ കേ​സ്​ പ്ര​തി​ക​ൾ​ക്ക്​ 10 വ​ർ​ഷം വ​രെ ക​ഠി​ന ത​ട​വ്​ ജീ​വ​പ​ര്യ​ന്ത​മാ​യി ദീ​ർ​ഘി​പ്പി​ക്കാ​നും വ്യ​വ​സ്​​ഥ​യു​ണ്ട്.

കമൽഹാസൻ രാഷ്​ട്രീയ പാർട്ടി പ്രഖ്യാപിച്ചു
‘മ​ക്ക​ൾ നീ​തി മ​യ്യം’ എ​ന്ന പേരിൽ ന​ട​ൻ ക​മ​ൽ​ഹാ​സ​​​​​​​​​​​​​​​െൻറ രാഷ്​ട്രീയ പാ​ർ​ട്ടി ഫെബ്രുവരി 21ന്​ നിലവിൽ വന്നു. തൂ​വെ​ള്ള​യി​ൽ ചു​വ​പ്പും വെ​ള്ള​യും നി​റ​ത്തി​ലു​ള്ള ആ​റ്​ കൈ​ക​ൾ കൂ​ട്ടി​പ്പി​ടി​ച്ച്​ മ​ധ്യ​ത്തി​ൽ ക​റു​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ള്ള​ന​ക്ഷ​ത്രം ആ​ലേ​ഖ​നം ചെ​യ്​​ത​താ​ണ്​ പാർട്ടിയുടെ പ​താ​ക. ബി.​ജെ.​പി -അ​ണ്ണാ ഡി.​എം.​കെ നേ​താ​ക്ക​ളെ പൂർണമായും ത​ഴ​ഞ്ഞ കമൽഹാസൻ പാ​ർ​ട്ടി ​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക്​ വ​ർ​ഗീ​യ​ത​ക്കെ​തി​രെ ശ​ക്​​ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രെ​യാ​യിരുന്നു​ ക്ഷ​ണി​ച്ചത്​.


ജമ്മു ക്​മീരിൽ ഗവർണർ ഭരണം
പി.ഡി.പി -ബി.ജെ.പി സഖ്യത്തിലുള്ള സർക്കാർ തകർന്ന ജമ്മു കശ്​മീരിൽ ഗവർണർ ഭരണം നിലവിൽ വന്നു. പി.ഡി.പിയുമായുള്ള സഖ്യത്തിൽ നിന്ന്​ ബി.ജെ.പി പിൻമാറുകയായിരുന്നു. തുടർന്ന്​ ജമ്മു കശ്​മീർ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്​തി രാജി വെച്ചു. മൂന്നു വർഷം നീണ്ടു നിന്ന സഖ്യസർക്കാറിനാണ്​ ജൂൺ മാസത്തിൽ ബി.ജെ.പി പിൻമാറിയതോടെ അന്ത്യമായത്​. ഗവർണർ ഭരണം നിലവിൽ വരുമ്പോൾ എൻ.എൻ. വോറയായിരുന്നു ഗവർണർ. ഇപ്പോൾ സത്യപാൽ മാലികാണ്​ ജമ്മു കശ്​മീർ ഗവർണർ.

Tags:    
News Summary - Year Ender 2018 -National

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.