അനാഥശാലാ രജിസ്​ട്രേഷൻ​: യതീംഖാനകൾ നാലാ​ഴ്​ചക്കകം സത്യവാങ്മൂലം നൽകണം- സുപ്രീംകോടതി

ന്യൂഡൽഹി: അനാഥശാലകൾ ബാലനീതി പ്രകാരം മാർച്ച്​ 31നകം രജിസ്​റ്റർ ചെയ്യണമെന്ന ഹൈകോടതി വിധി നിലനിൽകുമെന്ന്​​ വ്യക്​തമാക്കിയ സുപ്രീംകോടതി 1960ലെ അനാഥശാല നിയമപ്രകാരം രജിസ്​റ്റർ ചെയ്​ത കേരളത്തിലെ യതീംഖാനക​ളെ ബാലനീതി നിയമ പ്രകാരം രജിസ്​റ്റർ ചെയ്യുന്നതിൽ നിന്ന്​ ഒഴിവാക്കണമെന്ന ആവശ്യം നാലാഴ്​ചക്ക്​ ശേഷം പരിഗണിക്കുമെന്ന്​ വ്യക്​തമാക്കി. കേരളത്തിലെ യതീംഖാനകളുടെ ഭരണവും നടത്തിപ്പും സൗകര്യങ്ങളും സംബന്ധിച്ച്​ നാലാഴ്​ചക്കകം സത്യവാങ്​​മൂലം സമർപ്പിക്കാൻ കേരള സർക്കാറിനോടും സമസ്​ത യതീംഖാന കോ ഒാർഡിനേഷൻ കമ്മിറ്റിയോട​ും  ജസ്​റ്റിസ്​ മദൻ ബി​ ലോക്കൂർ അധ്യക്ഷനായ ബെഞ്ച്​ നിർദേശിച്ചു.

ഹൈകോടതി വിധി നടപ്പാക്കുന്നതിനെ കുറിച്ച്​ സംസ്​ഥാന സർക്കാറിനോട്​ സുപ്രീംകോടതി അഭിപ്രായം തേടിയ​േപ്പാൾ വിധി നടപ്പാക്കാൻ ഒരുക്കമാണെന്ന്​ ​ ജി. പ്രകാശ്​ പ്രതികരിച്ചു. അസോസിഷേൻ ഒാഫ്​ ഒാർഫനേജസ്​ ആനഡ്​ അദർ ചാരിറ്റബിൾ ഇൻസ്​റ്റിറ്റ്യൂട്ട്​സിന്​ വേണ്ടി ഹാജരായ അഡ്വ. ബസന്തും അതിനെ പിന്തുണച്ചു. തുടർന്ന്​ മാർച്ച്​ 31നകം അനാഥശാലകൾ രജിസ്​റ്റർ ചെയ്യണമെന്നും അവയുടെ സ്​ഥിതി വിവരം മെയ്​ മാസം സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 

Tags:    
News Summary - yatheem khana -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.