രാഷ്ട്രപതിയുടെ എ.ഡി.സിയായി നാവികസേനയിൽനിന്ന് ആദ്യ വനിതാ ഓഫിസർ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർ യശസ്വി സോളങ്കിയെ രാഷ്‌ട്രപതിയുടെ എയ്ഡ്-ഡി-ക്യാമ്പ് (എ.ഡി.സി) ആയി നിയമിച്ചു. ഇതാദ്യമായാണ് നാവികസേനയിൽനിന്ന് ഒരു വനിതാ ഓഫിസർ രാഷ്ട്രപതിയുടെ എ.ഡി.സി ആയി നിയമിതയാകുന്നത്.

പേഴ്സണൽ സ്റ്റാഫ് ഓഫിസർമാരാണ് എയ്ഡ്-ഡി-ക്യാമ്പ് എന്നറിയപ്പെടുന്നത്. ജീവനക്കാരുടെ സുഗമമായ ജോലിയും ഔദ്യോഗിക പ്രോട്ടോകോളും ഉറപ്പാക്കുക, പ്രസിഡന്റും വിവിധ വിഭാഗങ്ങളും തമ്മിലുള്ള ഏകോപനവും ആശയവിനിമയവും സുഗമമാക്കുക എന്നിവയാണ് എ.ഡി.സിയുടെ ചുമതല. സാധാരണയായി അഞ്ച് എ.ഡി.സിമാരെയാണ് രാഷ്ട്രപതിയുടെ ഓഫിസിൽ നിയമിക്കുക. ഇവരിൽ മൂന്ന് പേർ കരസേനയിൽനിന്നും ഓരോരുത്തർ വീതം നാവികസേനയിൽനിന്നും വ്യോമസേനയിൽനിന്നും ആണ് തെരഞ്ഞെടുക്കപ്പെടുക. കൂടാതെ, ഈ ചുമതല വഹിക്കാൻ രാഷ്‌ട്രപതിക്കുതന്നെ നേരിട്ട് സായുധ സേനയിൽനിന്നുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാനുമാകും.

കരസേനാ കമാൻഡർമാർ, സർവിസ് മേധാവികൾ, ഗവർണർമാർ എന്നിവരുടെ എ.ഡി.സിമാർ ഉൾപ്പെടെ പ്രധാന സൈനിക പദവികളിൽ വനിത പ്രാതിനിധ്യം വർധിപ്പിക്കുന്നതിന് അനുബന്ധമായാണ് ലെഫ്റ്റനന്റ് കമാൻഡർ യശസ്വി സോളങ്കിയുടെ നിയമനമെന്ന് അധികൃതർ വ്യക്തമാക്കി.

എയ്ഡ്-ഡി-ക്യാമ്പ് (എ.ഡി.സി) ആയി ലെഫ്റ്റനന്റ് കമാൻഡർ യശസ്വി സോളങ്കിയെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമിക്കുന്നു

Tags:    
News Summary - Yashasvi Solanki first woman Navy officer to become President's Aide-de-Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.