മുസ്ലിം വിദ്വേഷ പോസ്റ്റിട്ട യാഷ് ദയാലിനെ റിങ്കു സിങ്ങിന്റെ 'അടി' ഓർമിപ്പിച്ച് സമൂഹമാധ്യമങ്ങൾ

മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ട ഗുജറാത്ത് ടൈറ്റൻസ് താരം യാഷ് ദയാലിനെ കണക്കിന് 'ശിക്ഷിച്ച്' സാമൂഹമാധ്യമങ്ങൾ. ലവ് ജിഹാദ് ആരോപണങ്ങളെ പിന്തുണക്കുന്ന തരത്തിലുള്ള വിദ്വേഷം പ്രചരിപ്പിക്കുന്ന കാർട്ടൂൺ യാഷ് സ്റ്റോറിയാക്കിയിരുന്നു. തുടർന്ന് വിവാദമായപ്പോൾ പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തു.

എന്നാൽ യാഷ് ദയാലിനെ കൊൽക്കത്തയുടെ വെടിക്കെട്ട് ബാറ്റർ റിങ്കുസിങ്ങിന്റെ സിക്സറുകൾ ഓർമിപ്പിച്ചാണ് മറുപടി മുഴുവൻ. യാഷിന്റെ ഒരോവറിൽ റിങ്കുസിങ് അടിച്ചെടുത്ത അഞ്ച് സിക്സറുകൾ പങ്കുവെച്ചാണ് ആരാധകരുടെ മറുപടി. ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്തക്ക് അവസാന ഓവറിൽ ജയിക്കാൻ 29 റൺസ് വേണ്ട സമയത്താണ് യാഷ് ദയാലിനെ ബൗൾ ചെയ്യാൻ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ കൊണ്ടുവരുന്നത്.

ജയം ഉറപ്പിച്ച ഗുജറാത്തിന്റെ പ്രതീക്ഷകളെല്ലാം തകർത്ത് റിങ്കു സിങ് തകർത്താടി. ആ ഓവറിൽ അഞ്ച് സിക്സറുകൾ പറത്തിയാണ് ജയിപ്പിച്ചത്. തുടർന്ന യാഷ് ദയാൽ മുഖംപൊത്തി കരയുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. വിദ്വേഷ പ്രചാരണത്തിന് മറുപടിയായി ആ ദിനമാണ് യാഷിനെ സാമൂഹ്യമാധ്യമങ്ങളിൽ ആളുകൾ ഓർമിപ്പിക്കുന്നത്.



Tags:    
News Summary - Yash Dayal, who posted anti-Muslim posts, was reminded of Rinku Singh's 'slap' by social media.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.