ഗുസ്തി ചാമ്പ്യൻ യോഗേശ്വർ ദത്തും ഹോക്കി താരം സന്ദീപ് സിങ്ങും ബി.ജെ.പിയിൽ

ന്യൂഡൽഹി: ഒളിമ്പിക്സ് മെഡൽ ജേതാവും ഗുസ്തി ചാമ്പ്യനുമായ യോഗേശ്വർ ദത്ത്, ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ സന്ദ ീപ് സിങ് എന്നിവർ ബി.ജെ.പിയിൽ ചേർന്നു. ഹരിയാന ബി.ജെ.പി അധ്യക്ഷൻ സുഭാഷ് ബരാലയുടെ സാന്നിധ്യത്തിലാണ് ഇരുവരും ബി.ജെ.പ ിയിൽ ചേർന്നത്.

ഒക്ടോബറിൽ നടക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവരുടെയും രാഷ്ട്രീയപ്രവേശനം. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇരുവരെയും മത്സരരംഗത്ത് ഇറക്കുമെന്ന് സൂചനയുണ്ട്.

Tags:    
News Summary - Wrestler Yogeshwar Dutt, Hockey player Sandeep Singh join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.