ഗുസ്തിതാരം യോഗേശ്വർ ദത്ത് ബറോഡയിൽ വീണ്ടും ബി.ജെ.പി സ്ഥാനാർഥി

ചണ്ഡീഗഡ്: ഒളിമ്പിക്സ് മെഡൽ ജേതാവും ഗുസ്തി ചാമ്പ്യനുമായ യോഗേശ്വർ ദത്ത് ഹരിയാന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി. ബറോഡ മണ്ഡലത്തിൽ നിന്നാണ് യോഗേശ്വർ വീണ്ടും ജനവിധി തേടുന്നത്. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് കായിക താരത്തിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

2019 ഒക്ടോബറിലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 സെപ്റ്റംബറിലാണ് യോഗേശ്വർ ദത്ത് ബി.ജെ.പിയിൽ ചേർന്നത്. അന്ന് ബറോഡ സീറ്റിൽ നിന്നും മൽസരിച്ച യോഗേശ്വർ പരാജയപ്പെട്ടിരുന്നു.

കോൺഗ്രസ് സ്ഥാനാർഥി കൃഷൻ ഹൂഡ 4840 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സോനിപത്ത് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് ബറോഡ നിയമസഭ മണ്ഡലം.

2012 ഒളിമ്പിക്സിൽ വെങ്കല മെഡലും 2014 കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡലും യോഗേശ്വർ ദത്ത് നേടിയിരുന്നു. 2013ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.