വന്ദേഭാരതിലെ ഭക്ഷണത്തിൽ പുഴു; കരാറുകാരന് 50 ലക്ഷം പിഴ

ന്യൂ​ഡ​ല്‍ഹി: വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ല്‍ പു​ഴു​വു​ള്ള ഭ​ക്ഷ​ണം ന​ല്‍കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ക്ഷ​ണ​വി​ത​ര​ണ ചു​മ​ത​ല​യു​ള്ള ഐ.​ആ​ര്‍.​സി.​ടി.​സി​ക്ക് 10 ല​ക്ഷം രൂ​പ​യും വി​ത​ര​ണ​ത്തി​ന് ക​രാ​റെ​ടു​ത്ത കൃ​ഷ്ണ എ​ന്റ​പ്രൈ​സ​സി​ന് 50 ല​ക്ഷം രൂ​പ​യും പി​ഴ ചു​മ​ത്തി റെ​യി​ൽ​വേ. കൃ​ഷ്ണ എ​ന്റ​ർ​പ്രൈ​സ​സി​ന്റെ ക​രാ​ർ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. പ​ട്ന-​ടാ​റ്റാ​ന​ഗ​ർ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണം വി​ള​മ്പി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മാ​ർ​ച്ച് 15ന് ​ഈ വ​ണ്ടി​യി​ൽ യാ​​ത്ര ചെ​യ്ത​വ​ർ​ക്ക് ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നും പു​ഴു​ക്ക​ളും കാ​ലാ​വ​ധി ക​ഴി​ഞ്ഞ തൈ​രും ന​ൽ​കി​യ​ത് സം​ബ​ന്ധി​ച്ച് റെ​യി​ൽ​​വേ​ക്ക് പ​രാ​തി ല​ഭി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കും ഭ​ക്ഷ​ണ ഗു​ണ​നി​ല​വാ​ര​ത്തി​നു​മാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് ന​ട​പ​ടി വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് റെ​യി​ൽ​വേ അ​റി​യി​ച്ചു. 

Tags:    
News Summary - Worms in Vande Bharat food; Contractor fined Rs 50 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.