ഇന്ത്യൻ സമ്പദ്​ഘടനയുടെ തിരിച്ചുവരവ്​ കണ്ട്​ ലോകം അദ്ഭുതപ്പെടുന്നു -അമിത്​ ഷാ

അഹമ്മദാബാദ്​: ഇന്ത്യൻ സാമ്പത്തിക രംഗം 'വി' മാതൃകയിൽ തിരിച്ചുവരികയാണെന്നും ലോകം അദ്​ഭുതത്തോടെ വീക്ഷിക്കുകയാണെന്നും അവകാശപ്പെട്ട്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ രംഗത്ത്​.ഗുജറാത്തിലെ ഷിലജിലുള്ള നാലുവരി ഓവർ ബ്രിഡ്​ജ്​ ഉദ്​ഘാടനച്ചടങ്ങിൽ വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കവേയാണ്​ അമിത്​ ഷായുടെ പരാമർശം.

''ലോകത്തെല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥയെ കോവിഡ്​ പ്രതികൂലമായി ബാധിച്ചു. പക്ഷേ ലോകം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ 'വി' മാതൃകയിൽ തിരിച്ചുവരുന്നത്​ കണ്ട്​ അദ്​​ഭുതത്തോടെ വീക്ഷിക്കുകയാണ്​'' -അമിത്​ ഷാ പറഞ്ഞു.

രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥ നെഗറ്റീവ്​ വളർച്ച രേഖപ്പെടുത്തുകയും ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന സന്ദർഭത്തിലാണ്​ അമിത്​ ഷായുടെ പ്രതികരണമെന്നത്​ ശ്രദ്ധേയമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.