അമരാവതി നഗര നിർമാണം: സാമ്പത്തിക സഹായം നൽകില്ലെന്ന്​ ലോകബാങ്ക്​

ന്യൂഡൽഹി: ആന്ധ്രപ്രദേശിൻെറ തലസ്ഥാനമായ അമരാവതിക്കായി പണം നൽകുന്നത്​ ലോകബാങ്ക്​ നിർത്തിവെച്ചു. കാരണം അറിയിക ്കാതെയാണ്​ അമരാവതി പദ്ധതി ഉപേക്ഷിക്കുകയാണെന്ന്​ സ്ഥാപനം അറിയിച്ചത്​. ലോകബാങ്കിൻെറ വെബ്​സൈറ്റിലാണ്​ പദ്ധതി ഉപേക്ഷിക്കുന്ന കാര്യം അറിയിച്ചത്​.

അമരാവതി പദ്ധതിക്കെതിരെ നിരവധി പരാതികൾ ലോകബാങ്കിന്​ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്​. പ്രദേശത്തെ കർഷകരും എൻ.ജി.ഒകളുമാണ്​ പ്രധാനമായും പരാതി നൽകിയത്​. കൃഷിഭൂമി പദ്ധതിക്കായി ഏറ്റെടുക്കുന്നതിനെതിരായിരുന്നു കർഷകരുടെ പരാതി. ഇതിന്​ പിന്നാലെയാണ്​ പദ്ധതി ഉപേക്ഷിച്ചുള്ള ലോകബാങ്കിൻെറ അറിയിപ്പ്​ പുറത്ത്​ വന്നത്​.

ലോകബാങ്ക്​ അമരാവതി പദ്ധതിക്കായി ഒരു ബില്യൺ ഡോളർ സഹായം നൽകുമെന്നായിരുന്നു ചന്ദ്രബാബു നായിഡു സർക്കാർ അവകാശപ്പെട്ടിരുന്നത്​.

Tags:    
News Summary - World Bank 'Drops' $300 Million Funding for Chandrababu Naidu's Amaravati Project-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.