പാർട്ടി ആര്​ നയിക്കണമെന്ന്​ പ്രവർത്തകർ തീരുമാനിക്ക​ട്ടെ -രാഹു​ൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ്​ പാർട്ടിയെ ആരുനയിക്കണമെന്ന്​ പ്രവർത്തകർ തീരുമാനിക്ക​േട്ടയെന്നും പാർട്ടി ആവശ്യപ്പെടുന്ന എന്തുകാര്യം ചെയ്യാനും താൻ സന്നദ്ധനാണെന്നും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. പാർട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പിനെ താൻ പിന്തുണക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ദേശീയ ന്യൂസ്​ ഏജൻസിക്ക്​ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

''പാർട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പ്​ ഉചിതമായ സമയത്ത്​ നടക്കും. പക്ഷേ, ഇപ്പോൾ കോവിഡ്​ മഹാമാരിയിൽനിന്ന്​ ആളുകളെ രക്ഷിക്കുന്നകാര്യം മാത്രമാണ്​ ചിന്തിക്കുന്നത്'' ​-രാഹുൽ ഗാന്ധി പറഞ്ഞു. കോവിഡ്​ രണ്ടാം തരംഗം ഇത്ര രൂക്ഷമാക്കിയത്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാറുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

Tags:    
News Summary - Workers to decide who should lead party -rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.