ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാം -മായാവതി

ന്യൂഡൽഹി: ലോക്​സഭ തെര​ഞ്ഞെടുപ്പിൽ മൽസരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാനാവുമെന്ന്​​ ബി.എസ്​.പി അധ്യക്ഷ മായാവതി. ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന​ പ്രസ്​താവനക്ക്​​ പിന്നാലെയാണ്​ പ്രധാനമന്ത്രി പദത്തിൽ നിന്ന്​ പിന്നോട്ടില്ലെന്ന സൂചന മായാവതി നൽകിയത്​. ട്വിറ്ററിലുടെയായിരുന്നു മായാവതി നിലപാട്​ വ്യക്​തമാക്കിയത്​.

1995ൽ ആദ്യമായി യു.പി മുഖ്യമന്ത്രിയായിരുന്നപ്പോൾ നിയമസഭയിലോ കൗൺസിലിലോ അംഗമായിരുന്നില്ലെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു. അതേ രീതിയിൽ പ്രധാനമന്ത്രിയാകാൻ കഴിയും. പ്രധാനമന്ത്രി പദത്തിലെത്തി ആറു മാസത്തിനകം ലോക്​സഭയിലേക്കോ രാജ്യസഭയിലേ​േക്കാ ജയിച്ചാൽ മതിയാകും. ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന തീരുമാനത്തിൽ പാർട്ടി പ്രവർത്തകർ നിരാശരാകേണ്ടെന്നും മായവതി വ്യക്​തമാക്കി.

നേരത്തെ പ്രധാനമന്ത്രി പദവിക്ക്​ അവകാശവാദമുന്നയിച്ച്​ മായാവതി രംഗത്തെത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നടത്തിയ പ്രസ്​താവനയോടെ പ്രധാനമന്ത്രി പദം വേണമെന്ന ആവശ്യത്തിൽ നിന്ന്​ മായാവതി പിൻമാറിയതായി ചർച്ചകൾ സജീവമായിരുന്നു.

Tags:    
News Summary - Won’t contest, can still be PM, says BSP chief Mayawati-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.