പിന്നിയ ജീൻസ് ധരിക്കുന്ന യുവതികൾ നൽകുന്ന സന്ദേശമെന്താണ്​? - ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി

ന്യൂഡൽഹി: പിന്നിയ ജീൻസ്​ ധരിച്ച യുവതികൾ സമൂഹത്തിന്​ നൽകുന്ന സന്ദേശമെന്താണെന്ന്​ ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ തിരത് സിങ്​ റാവത്ത്. വിമാനയാത്രക്കിടെ മക്കളോടൊപ്പം കാൽമുട്ട്​ കാണുന്ന വിധത്തിലുള്ള ജീൻസ് ധരിച്ച​ എൻ.ജി.ഒ പ്രവർത്തകയായ യുവതിയെ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

''ഈ വേഷത്തിൽ ആ യുവതി ആളുകളെ കാണാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പോകു​േമ്പാൾ അത്​ സമൂഹത്തിനും കുട്ടികൾക്കും എന്ത്​ സന്ദേശമാണ്​ നൽകുക? എല്ലാം വീട്ടിൽ നിന്നാണ്​ ആരംഭിക്കേണ്ടത്​. നമ്മൾ ചെയ്യുന്നതാണ് കുട്ടികൾ അനുകരിക്കുക. വീട്ടിൽ ശരിയായ സംസ്കാരം പഠിപ്പിച്ചാൽ ഒരു കുട്ടി, അവൻ എത്ര ആധുനികനാണെങ്കിലും ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടുകയില്ല. സ്ത്രീകൾ നഗ്നമായ കാൽമുട്ടുകൾ കാണിക്കുന്നു, കീറിയ ഡെനിം ധരിക്കുന്നു. സമ്പന്നരായ കുട്ടികളെപ്പോലെയുണ്ട്​. ഇതൊക്കെയാണ്​ ഇപ്പോൾ നൽകുന്ന മൂല്യങ്ങൾ. വീട്ടിൽ നിന്നല്ലെങ്കിൽ ഇത് എവിടെ നിന്നാണ്​ അവർക്ക്​ കിട്ടുന്നത്​? -ഡെറാഡൂണിൽ സംസ്ഥാന ശിശു സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കവേ തിരത്​ ചോദിച്ചു.

ഇന്ത്യയിലെ യുവാക്കളിൽ പാശ്ചാത്യ സംസ്കാരത്തിന്‍റെ സ്വാധീനം വർധിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. താൻ സ്‌കൂളിൽ പഠിക്കുന്ന കാലതത്​ കാര്യങ്ങൾ ഇങ്ങനെയായിരുന്നില്ലെന്നും റാവത്ത് പറഞ്ഞു.

മുഖ്യമന്ത്രിയുടെ സ്​ത്രീവിരുദധ പ്രസ്​താവനക്കെതിരെ വ്യാപക വിമർശനമാണ്​ ഉയരുന്നത്​. ബി.ജെ.പിയിലെ ഗ്രൂപ്പ്​ വഴക്കിനെ തുടർന്ന്​ ത്രിവേന്ദ്ര സിങ്​ റാവത്ത്​ രാജിവെച്ച ഒഴിവിലാണ്​ 56 കാരനായ തിരത് സിങ്​ റാവത്ത്​ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായത്.

Tags:    
News Summary - women wearing ripped jeans what kind of message giving out to society -Tirath Singh Rawat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.