അമരാവതി മുനിസിപ്പൽ കമീഷണർ

മഹാരാഷ്ട്ര: അമരാവതി മുനിസിപ്പൽ കമീഷണർക്ക് നേരെ സ്ത്രീകൾ മഷി എറിഞ്ഞു

മുംബൈ: അമരാവതി മുനിസിപ്പൽ കമീഷണറായ പ്രവീൺ അഷ്‌തികറിന് നേരെ മൂന്ന് സ്ത്രീകൾ ബുധനാഴ്ച മഷി എറിഞ്ഞു. അമരാവതി നഗരത്തിലെ രാജ്പേത്ത് ഏരിയയിലെ ചോർന്നൊലിക്കുന്ന അടിപ്പാത പരിശോധിക്കുന്നതിനിടെയാണ് മുനിസിപ്പൽ കമീഷണർക്കെതിരെ ആക്രമണമുണ്ടായത്.

രാവിലെ അടിപ്പാതയിൽ ചോർച്ചയുണ്ടെന്ന് പരാതിപ്പെട്ട് യുവ സ്വാഭിമാൻ പാർട്ടിയുടെ ചില പ്രവർത്തകർ ഓഫിസിൽ വിളിച്ചിരുന്നതായി കോർപറേഷന്‍ പി.ആർ.ഒ പറഞ്ഞു. ബന്ധേര എം.എൽ.എയും വൈ.എസ്‌.പി മേധാവിയുമായ രവി റാണ അടിപ്പാത സന്ദർശിക്കുമെന്ന് യുവ സ്വാഭിമാൻ പാർട്ടി പ്രവർത്തകർ വീണ്ടും കമീഷണറെ വിളിച്ചു പറഞ്ഞിരുന്നു. ഇതിന് ശേഷം സ്ഥലം സന്ദർശിക്കാന്‍ കമീഷണർ എത്തിയ സമയത്താണ് ആക്രമണമുണ്ടായത്.

ആക്രമണം നടന്നയുടനെ സിവിൽ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും കമീഷണറെ വാഹനത്തിൽ ക‍യറ്റി കൊണ്ടുപോയി. സംഭവത്തിൽ പരാതി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പി.ആർ.ഒ അറിയിച്ചു.

News Summary - Women throw ink at Amravati municipal commissioner Pravin Ashtikar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.