നാവിക സേനയിലും വനിതകൾക്ക്​​ തുല്യത നൽകണം -സുപ്രീംകോടതി

ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയിൽ വനിതകൾക്കും തുല്യതക്കുള്ള അവകാശമുണ്ടെന്ന്​ സുപ്രീംകോടതി. കരസേനയിലും നാവികസ േനയിലും വനിതകൾക്ക്​ സ്ഥിരം കമീഷൻ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍ റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്‍റേതാണ് വിധി. നാവിക സേനയില്‍ മൂന്നുമാസത്തിനകം വനിതകൾക്ക്​ സ്ഥിരം കമീഷൻ നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

പുരുഷ നാവികൻമാരെക്കാൾ നൈപുണ്യം വനിതാ നാവികർക്കു​​ണ്ട്​. വനിത ഓഫീസർമാരെ തുല്യതയോടെ പരിഗണിക്കണമെന്നും സേനയിൽ ലിംഗവിവേചനം പാടില്ലെന്നും കോടതി നിർദേശിച്ചു. രാജ്യത്തിന്​ വേണ്ടി സേവനം ചെയ്യുന്ന വനിതകൾക്ക്​ സ്ഥിരം കമീഷൻ അനുവദിക്കാതിരിക്കുന്നത്​ നീതിനിഷേധമാണെന്ന്​ ജസ്​റ്റസ്​ ഡി.വൈ ചന്ദ്രചൂഡ്​ നിരീക്ഷിച്ചു.

വനിതാ നാവിക ഉദ്യോഗസ്ഥരെ യുദ്ധകപ്പലുകളിൽ ജോലിക്ക്​ നിയോഗിക്കുമെന്ന്​ കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

രാജ്യത്ത്​ നിലവില്‍ ഷോര്‍ട്ട് സർവീസ് കമീഷന്‍ അനുസരിച്ചാണ് വനിതകൾ നാവികസേനയില്‍ തുടരുന്നത്. ഇതനുസരിച്ച്​ 14 വർഷം മാത്രമാണ്​ വനിതാ ഒാഫീസർമാർക്ക്​ സേനയിൽ തുടരാനാവുക. സ്ഥിരം കമീഷൻ വരുന്നതോടെ പുരുഷൻമാരെ പോലെ റിട്ടയർമ​െൻറ്​ വരെ സ്​ത്രീകൾക്കും സേനയിൽ തുടരാം.

Tags:    
News Summary - "Women Officers Can Sail As Efficiently As Male Officers": Supreme Court - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.