ചെന്നൈ: ജാതിവ്യത്യാസമില്ലാതെ എല്ലാ വിഭാഗകാര്‍ക്കും ക്ഷേത്ര പൂജാരിമാരാകാന്‍ അവസരമൊരുക്കിയതിന് പിന്നാലെ സ്ത്രീകളെയും പൂജാരിമാരായി നിയമിച്ച് തമിഴ്നാട് സര്‍ക്കാര്‍. ശ്രീരംഗം ശ്രീരംഗനാഥര്‍ ക്ഷേത്രത്തിലെ പുരോഹിത പരിശീലന കേന്ദ്രത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ്. കൃഷ്ണവേണി, എസ്. രമ്യ, രഞ്ജിത എന്നിവരെയാണ് നിയമിച്ചത്.
ഇവര്‍ സംസ്ഥാനത്തെ ശ്രീവൈഷ്ണവ ക്ഷേത്രങ്ങളിലും സഹപൂജാരിമാരായി നിയമിതരാകും. തമിഴ്നാട്ടിൽ ക്ഷേത്രപുരോഹിതരാകാനുള്ള പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യവനിതകളാണ് ഇവര്‍.
കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു മൂന്നുപേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. പരിശീലനകാലത്തും ഇന്റേണ്‍ഷിപ് സമയത്തും തമിഴ്നാട് സര്‍ക്കാര്‍ ഇവര്‍ക്ക് സ്റ്റൈപ്പെന്‍ഡ് നല്‍കിയിരുന്നു.
"പൈലറ്റുമാരായും ബഹിരാകാശ യാത്രികരായും സ്ത്രീകൾ നേട്ടങ്ങൾ കൈവരിച്ചിട്ടും, ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ റോളിൽ നിന്ന് അവരെ തടഞ്ഞു, സ്ത്രീ ദേവതകൾക്കുള്ള ക്ഷേത്രങ്ങളിൽ പോലും ഇവരെ അശുദ്ധരായി കണക്കാക്കപ്പെടുന്നു. ഒടുവിൽ മാറ്റം വന്നിരിക്കുന്നു" എന്നായിരുന്നു മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ എക്‌സിൽ (ട്വിറ്റർ) കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.