കോൺഗ്രസ്​ മുഖ്യമന്ത്രിമാരിൽ പകുതി വനിതകളാകണം –രാഹുൽ

കോ​ട്ട (രാ​ജ​സ്​​ഥാ​ൻ): കോ​ൺ​ഗ്ര​സ്​ മു​ഖ്യ​മ​ന്ത്രി​മാ​രി​ൽ പ​കു​തി​പ്പേ​രെ​ങ്കി​ലും വ​നി​ത​ക​ളാ​ക​ണ​മെ​ന്നാ​ണ്​ ത​​​െൻറ ആ​ഗ്ര​ഹ​മെ​ന്ന്​ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ടു​ത്ത അ​ഞ്ച്​-​ഏ​ഴ്​ വ​ർ​ഷ​ങ്ങ​ൾ​ക്ക​കം ഇ​ത്​ സാ​ക്ഷാ​ത്​​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​​ പ്ര​തീ​ക്ഷ.

ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സും സ്​​ത്രീ​ക​ളെ വീ​ട്ടി​ലി​രു​ത്താ​ൻ ശ്ര​മി​ക്കു​േ​മ്പാ​ൾ കോ​ൺ​ഗ്ര​സ്​​ അ​വ​ർ​ക്ക്​ കൂ​ടു​ത​ൽ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​തെ​ന്നും മ​ഹി​ള കോ​ൺ​ഗ്ര​സ്​ സം​സ്​​ഥാ​ന ക​ൺ​വെ​ൻ​ഷ​നി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ർ.​എ​സ്.​എ​സ്​ യോ​ഗ​ങ്ങ​ളി​ൽ ഒ​രു വ​നി​ത​യെ​പ്പോ​ലും നി​ങ്ങ​ൾ​ക്ക്​ കാ​ണാ​നാ​കി​ല്ല. രാ​ജ​സ്​​ഥാ​നി​ൽ വ​നി​ത​യാ​ണ്​ മു​ഖ്യ​മ​ന്ത്രി. എ​ന്നാ​ൽ, അ​വ​രു​ടെ ചി​ന്ത​ക​ൾ സ്​​ത്രീ​ക​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള​ത​ല്ല. കോ​ൺ​ഗ്ര​സി​ൽ താ​ഴെ​ത്ത​ട്ട്​ മു​ത​ൽ സ്​​ത്രീ ശാ​ക്തീ​ക​ര​ണ​ത്തി​നാ​ണ്​ താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Tags:    
News Summary - women Chief Ministers Rahul Gandhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.