ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി എ.ഐ.എ.ഡി.എം.കെ. 23 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. പാർട്ടി അധ്യക്ഷൻ എടപ്പാടി കെ. പളനിസാമി അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ എടപ്പാടിയിൽനിന്ന് ജനവിധി തേടും. സംസ്ഥാനത്ത് എൻ.ഡി.എയിലെ ഏറ്റവും പ്രധാനപ്പെട്ട കക്ഷികളിലൊന്നാണ് എ.ഐ.എ.ഡി.എം.കെ.
മുതിർന്ന നേതാക്കളായ കെ.പി. മുനിസാമി, ദിണ്ഡിഗുൽ സി. ശ്രീനിവാസൻ, നാതം ആർ. വിശ്വനാഥൻ തുടങ്ങിയവർ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കും. തൊണ്ടമുത്തുർ, കുമാരപാളയം എന്നിവിടങ്ങളിൽ എസ്.പി. വേലുമണിയും പി. തങ്കമണിയും മത്സരിക്കും.
കഴിഞ്ഞദിവസം എൻ.ഡി.എ മുന്നണി നിയമസഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. എ.ഐ.എ.ഡി.എം.കെ178 സീറ്റുകളിലാണ് മത്സരിക്കുക. ബി.ജെ.പി 27 സീറ്റുകളിലും അൻപുമണി രാമദോസിന്റെ പട്ടാളി മക്കൾ കച്ചി 18 സീറ്റുകളിലും ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേട്ര കഴകം 11 സീറ്റുകളിലും മത്സരിക്കും. ഏപ്രിൽ 23ന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.