ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം നഷ്ടമായ യുവതി മുങ്ങിമരിച്ച നിലയിൽ

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം നഷ്ടമായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാൾ കുക്കിപ്പാടി ഐറോഡി സ്വദേശി മറിന ഡിസൂസയെയാണ് (32) ഫൽഗുനി നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരം വീട്ടിൽ നിന്നിറങ്ങി സ്കൂട്ടറിൽ പോയ യുവതി തിരിച്ചെത്തിയിരുന്നില്ല. പാലത്തിൽ സ്കൂട്ടർ നിറുത്തി യുവതി നദിയിലേക്ക് ചാടിയതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. തെരച്ചിൽ നടത്തിയതിനെതുടർന്ന് ഞായറാഴ്ച ഫൽഗുനി നദിയിൽ ബഹുഗ്രാമ കുടിവെള്ള പദ്ധതി അണക്കെട്ട് ഭാഗത്ത് കണ്ടെത്തുകയായിരുന്നു.

ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം രൂപ നഷ്ടമായത് സംബന്ധിച്ച് യുവതി ബണ്ട്വാൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കാര്യമായ അന്വേഷണം നടന്നില്ല. പണം നഷ്ടമായതിലുള്ള വിഷമം കാരണം ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Woman who lost 21 lakhs in online investment fraud found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.