ചത്തീസ്ഗഡിൽ 40കാരിയെ ബലാൽസംഗം ചെയ്ത 22കാരനടക്കം രണ്ടുപേർ അറസ്റ്റിൽ

റായ്ഗഡ്: ചത്തീസ്ഗഡിലെ റായ്ഗഡിൽ യുവതിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്താൽ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. 22കാരൻ സന്തോഷ് യാദവും പ്രായപൂർത്തിയാകാത്ത ബന്ധവും ആണ് പിടിയിലായത്.

പീഡനത്തിന് ഇരയായ 40കാരി സംസ്ഥാന റൂറൽ ലൈവ്ലിഹുഡ് മിഷനിലെ ജീവനക്കാരിയാണ്. ഒക്ടോബർ 18ന് ലൈലുംഗ ഏരിയയിലെ ഖലാഘിയ ഗ്രാമത്തിന് സമീപത്ത് നിന്ന് മുഖത്ത് ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. റായ്ഗഡ് ജില്ലാ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചതായി എ.എസ്.പി അഭിഷേക് വർമ അറിയിച്ചു.

ഒക്ടോബർ 17 രാത്രിയിൽ ജഷ്പൂർ ജില്ലയിലെ പഥൽഗോനിൽ നിന്ന് വീട്ടിലേക്ക് പോകാൻ പ്രതിയുടെ ബൈക്കിൽ യുവതി സഞ്ചരിച്ചിരുന്നു. എന്നാൽ, ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയ യാദവ് യുവതിയെ ബലാൽസംഗം ചെയ്യുകയായിരുന്നു.

പീഡിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പ്രായപൂർത്തിയാകാത്തയാൾ യുവതിയുടെ മുഖത്ത് ഭാരമുള്ള ഉരുക്ക് ബ്രേസ് ലെറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. തുടർന്നാണ് യുവതിക്ക് ബോധം നഷ്ടമാകുന്നത്.

പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.