Posted On
date_range Updated On
date_range ദുർമന്ത്രവാദിനിയെന്ന് സംശയിച്ച് സ്ത്രീയെ കൊലപ്പെടുത്തി
ഗുവാഹതി: അസമിലെ കൊക്രജാർ ജില്ലയിൽ ദുർമന്ത്രവാദിനിയാണെന്ന് സംശയിച്ച് സ്ത്രീയെ കൊലപ്പെടുത്തി. ഗൊസ്സൈഗാവിലെ ഭോഗ്ജാര സമർപൂർ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.
മാർഷില മുർമു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലഖാൻ ടുഡു എന്നയാൾ പിടിയിലായിട്ടുണ്ട്. സ്ത്രീയെ കൊന്നയാളെന്ന് സംശയിച്ച് ഫുൽകുമാരി എന്ന സമീപ ഗ്രാമവാസിയായ ലഖാൻ ടുഡുവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
കൊലപാതകം ചെയ്തതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് ഇയാൾ പറഞ്ഞത്.
സെപ്റ്റംബറിൽ, ഗോൾപാറ ജില്ലയിൽ ദുർമന്ത്രവാദിനിയെന്ന സംശയത്തിൽ വയോധികയെ അജ്ഞാതരായ അക്രമികൾ ക്രൂരമായി തല്ലിക്കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.