വിവാഹം കഴിഞ്ഞ് 36 ദിവസം മാത്രം; ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി യുവതി ഭർത്താവിനെ കൊന്നു

റാഞ്ചി: വിവാഹം കഴിഞ്ഞ് 36-ാം ദിവസം ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി ഭർത്താവിനെ കൊലപ്പെടുത്തി യുവതി. ഝാർഖണ്ഡിലെ ഗർവ ജില്ലയിലാണ് കൊലപാതകം നടന്നത്. ബഹോകുന്ദർ ഗ്രാമത്തിലെ ബുദ്ധനാഥ് സിങ് ആണ് കൊല്ലപ്പെട്ടത്.

22കാരിയായ സുനിത എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതി അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

തന്‍റെ മകനെ ഭാര്യ കൊലപ്പെടുത്തിയതായി രാജ്മതി ദേവിയെന്ന സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വിവാഹം കഴിഞ്ഞ് പിറ്റേന്ന് മുതൽ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. തനിക്ക് ബുദ്ധനാഥിനെ ഇഷ്ടമായില്ലെന്നും ഒരുമിച്ച് ജീവിക്കാനാകില്ലെന്നും യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാൽ, പ്രശ്നമൊന്നുമില്ലെന്ന മട്ടിൽ വീണ്ടും യുവതിയുടെ കുടുംബം സുനിതയെ ഭർത്താവിന്‍റെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

Tags:    
News Summary - Woman kills husband by poisoning food 36 days after marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.