മുതുമല കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

ഗുണ്ടൽപേട്ട്: താലൂക്കിലെ ബന്ദിപ്പുർ കടുവ സംരക്ഷണ വനത്തോട് ചേർന്നുള്ള മുതുമല കടുവ സംരക്ഷണ കേന്ദ്ര പരിധിയിലുള്ള ഒരു ഗ്രാമത്തിൽ തിങ്കളാഴ്ച കടുവയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗുഡല്ലൂരിലെ മവനഹല്ല ഗ്രാമത്തിലെ നാഗിയമ്മയാണ് (61) മരിച്ചത്. ഗ്രാമത്തിലെ റവന്യൂ ഭൂമിയിൽ ആടുകളെ മേയ്ക്കുകയായിരുന്നു നാഗിയമ്മ. ആ സമയത്ത് കടുവ അവരെ ആക്രമിച്ചു എന്നാണ് പറയപ്പെടുന്നത്.

കടുവയെ കണ്ടയുടൻ ആളുകൾ ബഹളം വെക്കുകയായിരുന്നു. ബഹളം കേട്ടതോടെ കടുവ അടുത്തുള്ള ഒരു ജലാശയത്തിലേക്ക് മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ബന്ദിപുർ, നാഗർഹോള, കബനി തുടങ്ങിയ കടുവസ​ങ്കേതങ്ങളിലെ സഫാരി നി​ർത്തിവെച്ചിരുന്നു . സഫാരി വാഹനങ്ങളുടെ ആധിക്യം മൂലം വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് മന്ത്രി സഫാരി നിർത്തിവെക്കാൻ ഉത്തരവിട്ടത്. വിറകുശേഖരണത്തിനും വനവിഭവങ്ങൾ ശേഖരിക്കാനും വനത്തിലേക്ക് പോകുന്നവർ കടുവയുടെ ആക്രമണത്തിന് ഇരയാവുന്നതും പതിവാണ്.

നാൽക്കാലിക​ളെ പുല്ല് തിന്നുവാനായി കാട്ടിലേക്ക് കയറ്റിവിടുന്നതും അപകടം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. വളർത്തുമൃഗങ്ങൾ വന്യമൃഗങ്ങൾക്ക് ഇരയാവുന്നതും പിന്നീട് ഇരയെ തേടി കാടിറങ്ങുന്ന കടുവകൾ ജനവാസകേന്ദ്രങ്ങൾക്ക് ഭീഷണിയാവുകയും ചെയ്യും. മാസങ്ങൾക്ക് മുമ്പാണ് കടുവയെയും നാലുകുഞ്ഞുങ്ങ​​ളെയും വിഷം നൽകികൊന്നത്. തന്റെ പശുവിനെ കൊന്ന കടുവയോട് പശുവിന്റെ മാംസത്തിൽ വിഷം കലർത്തിവെച്ചാണ് കടുവകളെ കൊന്നത്. യുവാവിനെ പിന്നീട് വനം വകുപ്പ് പിടികൂടുകയായിരുന്നു. 

Tags:    
News Summary - Woman killed in tiger attack near Mudumalai Tiger Reserve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.