പുഴയിൽ കുളിക്കുന്നതിനിടെ യുവതിയെ മുതല കടിച്ചുകൊണ്ടുപോയി

ഭുവനേശ്വര്‍: ഒഡീഷയില്‍ പുഴയിൽ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. കേന്ദ്രപാറ ജില്ലയിലെ രാജ്‌നഗര്‍ ഫോറസ്റ്റ് റേഞ്ചിന് സമീപം തന്‍ലാഡിയ ഗ്രാമത്തിലാണ് സംഭവം. പുഴയില്‍ കുളിക്കുന്നതിനിടെ 45കാരിയായ കാജല്‍ മൊഹന്തിയെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.  ഉടന്‍ തന്നെ നാട്ടുകാര്‍ നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.

ഭിതര്‍കനിക ദേശീയോദ്യാനത്തിന് സമീപമത്തുളള പുഴയിലാണ് മുതലയുടെ ആക്രമണമുണ്ടായത്. ഇവിടെ 22 മാസത്തിനിടെ 11 പേര്‍ക്കാണ് മുതലയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ദേശീയോദ്യാനത്തില്‍ ഏകദേശം 1800 ഓളം മുതലകളുണ്ടെന്നാണ് വിവരം. ദേശീയോദ്യാനത്തിലെ മുതലകള്‍ നദിയിലേക്ക് ഇറങ്ങുന്നതും രാജ്‌നഗറിലെയും കേന്ദ്രപാറയിലെയും കന്നുകാലികളെ ആക്രമിക്കുന്നതും പ്രദേശത്ത് പതിവാണ്.

മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് 10 ലക്ഷം രൂപ നഷ്ടപരിഹാരം വനംവകുപ്പും കുടുംബത്തിന് കൈമാറും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.