സുപ്രീം കോടതി വനിതാ അഭിഭാഷകരെ ജഡ്ജി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് കൊളീജിയത്തോട് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

ന്യൂഡൽഹി: ഹൈക്കോടതി കൊളീജിയങ്ങൾ ജഡ്ജി സ്ഥാനത്തേക്ക് ബാറിലെ യോഗ്യതയുള്ള വനിതാ അംഗങ്ങളെ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. സ്ത്രീകളെ കൂടുതൽ നിയമ മേഖലയിലേക്ക് കൊണ്ടുവരുന്നതിനായി ജുഡീഷ്യറിയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഞായറാഴ്ച ആവശ്യപ്പെട്ടു.

പുരോഗതി അർത്ഥവത്താകണമെങ്കിൽ അത് സ്ഥാപനവൽക്കരിക്കണം ചീഫ് ജസ്റ്റിസ് കാന്ത് പറഞ്ഞു. ഒരു വ്യക്തിക്ക് കൂടുതൽ പ്രാതിനിധ്യം ലഭിച്ചു എന്നതിലല്ല കാര്യം. മറിച്ച് സുപ്രീം കോടതിയും രാജ്യത്തുടനീളമുള്ള ഹൈക്കോടതികളും നീതിബോധം ഉൾപ്പെടുത്തിയതായിരിക്കണം അദ്ദേഹം പറഞ്ഞു.

നിലവിൽ വിവിധ ഹൈക്കോടതികളിൽ ഒന്നിലധികം സ്ത്രീകൾ ചീഫ് ജസ്റ്റിസുമാരായി സേവനമനുഷ്ഠിക്കുന്നുണ്ടെന്നും പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ 18 സിറ്റിങ് വനിതാ ജഡ്ജിമാരുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ജില്ലാ തലത്തിലെ ജുഡീഷ്യൽ ഓഫീസർമാരിൽ ഏകദേശം 36.3 ശതമാനം സ്ത്രീകളാണ്.

വനിതാ അഭിഭാഷകരും ജുഡീഷ്യറി അംഗങ്ങളും സംഘടിപ്പിച്ച ഇന്ത്യൻ വനിതാ നിയമം ആദ്യ ദേശീയ സമ്മേളന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Tags:    
News Summary - CJI Surya Kant calls on High Court collegiums to consider female lawyers of Supreme Court for judgeship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.