Posted On
date_range Updated On
date_range പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം മാർച്ച് 9,10 തീയതികളിൽ സന്ദർശനം നടത്തും
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികളുമായും സിവിൽ, പോലീസ് ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തും.
പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി മെയ്, ജൂൺ മാസങ്ങളിൽ അവസാനിക്കും. ഈ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്.
ബംഗാളിനുശേഷം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കമ്മീഷൻ സന്ദർശനം നടത്തും.
ഈ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായിട്ടുണ്ട്.അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.