ഇൻഫാൽ: മെയ്തി, കുക്കി സമുദായങ്ങൾ ഉൾപ്പെട്ട സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന 3.5 ലക്ഷം സ്ത്രീകൾക്ക് സഹായമായി 350 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ്.
മെയ്തി ആധിപത്യമുള്ള താഴ്‌വരയിലും കുക്കി ആധിപത്യമുള്ള കുന്നുകളിലും നിരവധി ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന സ്ത്രീകളെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കും. അതിനുള്ള നടപടികൾ തന്റെ സർക്കാർ സ്വീകരിച്ചുവരികയാണെന്ന് സിങ് പറഞ്ഞു.
2023 മെയ് മുതലുണ്ടായ സംഘർഷത്തിൽ 260ലധികം ആളുകൾ മരിക്കുകയും 60,000 ലത്തിലധികം പേർ കുടിയിറക്കപ്പെടുകയും ചെയ്തു.
സംസ്ഥാനത്തിന്‍റെ ചരിത്രമെടുത്താൽ വിവിധ ഘട്ടങ്ങളിൽ, സമ്പദ്‌വ്യവസ്ഥയിലും രാഷ്ട്രീയ വിഷയങ്ങളിലും സ്ത്രീകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.മണിപ്പൂരിലെ വിധവകൾ പച്ചക്കറികൾ വിറ്റും കൈത്തറി ജോലികൾ ചെയ്തുമൊക്കെ മക്കളുടെ വിജയത്തിനായി ശ്രമിക്കുന്നവരാണ്.മണിപ്പൂരി സ്ത്രീകളെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി നാലിനാണ് യുംനാം സിങ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഇംഫാലിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.