നാല് മക്കളെ കിണറ്റിലേക്ക് തള്ളിയിട്ട് അമ്മയും കിണറ്റിൽ ചാടി. മൂന്ന് കുട്ടികൾ മരിച്ചു. ഒരു പെൺകുട്ടിയെയും അമ്മയെയും രക്ഷപെടുത്തി. മധ്യപ്രദേശിലെ ബുർഹാൻപൂരിൽ ഞായറാഴ്ചയാണ് സംഭവം. വെള്ളത്തിൽ വീണതിനെത്തുടർന്ന് അമ്മയും മൂത്ത പെൺകുട്ടിയും കിണറ്റിൽ തൂങ്ങിക്കിടന്ന ഒരു കയറിൽ പിടിച്ച് രക്ഷപെടുകയായിരുന്നു.
18 മാസം പ്രായമുള്ള ആൺകുഞ്ഞും മൂന്ന് വസുള്ള രണ്ട് പെൺകുട്ടികളും ആണ് മരിച്ചത്. ബുർഹാൻപൂർ ജില്ലാ ആസ്ഥാനത്തുനിന്നും 60 കിലോമീറ്റർ മാറി ബാൽഡി ഗ്രാമത്തിലാണ് സംഭവം. പ്രമീള ബിലാല എന്ന യുവതിയാണ് ഭർത്താവ് രമേശുമായി പിണങ്ങി കിണറ്റിൽ ചാടിയത്. കുട്ടികളുടെ മൃതദേഹം കിണറ്റിൽനിന്നും എടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.