സാഹസിക സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി കൊക്കയിൽ വീണുമരിച്ചു

ഇന്‍ഡോര്‍: സാഹസികമായി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി കൊക്കയിൽ വീണുമരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് അപകടം നടന്നത്. 30 വയസുകാരിയായ നീതു മഹേശ്വരിയാണ് മരിച്ചത്. സാഹസികമായി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി കാല്‍ തെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നു.

ഇന്‍ഡോറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ ജം ഗേറ്റിലേക്ക് സന്ദര്‍ശനത്തിനായി കുടുംബസമേതം എത്തിയതായിരുന്നു ഇവര്‍. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ നീതു കൊക്കയിലേക്ക് വീഴുകയായിരുന്നവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം വീണ്ടെടുക്കാനായതെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - woman fell to death while trying to take an adventurous selfie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.