സുഹൃത്തിനൊപ്പം ഓ​ട്ടോയിൽ യാത്ര ചെയ്​ത യുവതിക്ക്​ ദാരുണാന്ത്യം; യുവാവ്​ അറസ്റ്റിൽ

ന്യൂഡൽഹി: സുഹൃത്തിനൊപ്പം യാത്രചെയ്യുന്നതിനിടെ യുവതി ഓ​ട്ടോറിക്ഷയിൽനിന്ന്​ വീണുമരിച്ച സംഭവത്തിൽ യുവാവ്​ അറസ്റ്റിൽ. ഡൽഹിയിലെ സാരായ്​ കാലെ ഖാൻ ​പ്രദേശത്താണ്​ സംഭവം. കല്യാൺപുരി സ്വദേശിയായ പരംജീത്​ കൗറാണ്​ മരിച്ചത്​. സുഹൃത്ത്​ ഹൃത്വികിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

പരംജീതും ഹൃത്വിക്കും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും സംസാരിച്ചുനിൽക്കുന്നതിനിടെ യുവതിയുടെ സുഹൃത്ത്​ സിദ്ധാർഥ്​ സ്​ഥലത്തെത്തി. ഇതോടെ ഹൃത്വികും പരംജീതും തമ്മിൽ വഴക്കാകുകയും പരംജീതിനെ ഹൃത്വിക്​ നിരവധി തവണ അടിക്കുകയും ചെയ്​തു. ശേഷം കല്യാൺപുരിയിലെ വീട്ടിൽ എത്തി​ക്കാമെന്ന്​ പറഞ്ഞ്​ ഹൃത്വിക് ഓ​ട്ടോറി​ക്ഷ വിളിക്കുകയും ഇരുവരും യാത്രചെയ്യുകയുമായിരുന്നു.

ഓ​ട്ടോയിൽവെച്ചും ഇരുവരും തമ്മിൽ വഴക്കുണ്ടാക്കി. ഹൃത്വിക്​ പരംജീതിനെ അടിച്ചു. ഇതോടെ യുവതി ഓ​േട്ടാറിക്ഷയിൽനിന്ന്​ മൊബൈൽ വലിച്ചെറിഞ്ഞു. പൊട്ടിയ മൊബൈൽ ​േഫാൺ റോഡിൽനിന്ന്​ എടുക്കുകയും ഇരുവരും യാ​ത്ര തുടരുകയും ചെയ്​തു. ദേശീയപാതയിലെത്തിയപ്പോൾ യുവതി ഓ​ട്ടോറിക്ഷയിൽനിന്ന്​ വീഴുകയായിരുന്നുവെന്ന്​ ഹൃത്വികും ഡ്രൈവർ ശംസുൽ അലിയും പൊലീസിൽ മൊഴിനൽകി.

പരിക്കേറ്റ്​ റോഡിൽ കിടന്ന യുവതിയെ ഹൃത്വികും സിദ്ധാർഥും ചേർന്നാണ്​ ആശുപത്രിയിലെത്തിച്ചത്​. ആശുപത്രിയിൽവെച്ച്​ യുവതി മരിച്ചു. ഇതോടെ ഹൃത്വികിനെ പൊലീസ്​ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Woman dies after falling from auto in Delhi boyfriend detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.