പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഡിസംബർ31; എങ്ങനെ ചെയ്യാം?

ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ ഇനി ഏഴ് ദിവസം മാത്രമാണുള്ളത്. ഡിസംബർ 31 ആണ് അവസാന തീയതി. ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ 31നുശേഷം പ്രവർത്തന ക്ഷമമല്ലാതാകും. ഒപ്പം പാൻ കാർഡ് ഉപയോഗിച്ചുള്ള സേവനങ്ങൾക്കും തടസ്സം നേരിടും.

പുതിയ പാൻ കാർഡ് അപേക്ഷകർ ചെയ്യേണ്ടത്

  • ഇൻകം ടാക്സ് ഫയലിങ് പോർട്ടൽ സന്ദർശിച്ച് വിവരങ്ങൾ രേഖപ്പെടുത്തുക.
  • പ്രൊഫൈൽ സെക്ഷനിൽ പോയി 'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • പാൻ നമ്പറും ആധാർ നമ്പറും ടൈപ്പ് ചെയ്ത ശേഷം 'കണ്ടിന്യൂ ടു പേ ത്രൂ ഇ പേ ടാക്സ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • അസസ്മെന്‍റ് ഇയറും ടൈപ്പ് ഓഫ് പേയ്മെന്‍റിൽ 'അദർ റസീപ്റ്റ്സ്' എന്ന ഓപ്ഷനും നൽകുക.
  • പേയ്മെന്‍റ് രീതി തിരഞ്ഞെടുത്ത് ബാങ്ക് വെബ്സൈറ്റിലേക്ക് റീ ഡയറക്ട് ചെയ്ത് പണം അടക്കുക.
  • പണമടച്ചതിനു ശേഷം ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാം.
Tags:    
News Summary - Last date to link PAN card with Aadhaar is December 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.