വനിത കോൺസ്റ്റബിളിന് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

മുംബൈ: വനിത കോൺസ്റ്റബിൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ. സബ്അർബൻ വിഘറോളിയിലെ വനിത കോൺസ്റ്റബിൾ ആണ് പീഡനത്തിന് ഇരയായത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വനിത കോൺസ്റ്റബിളിനെ അപമാര്യാദയായ രീതിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ദേഹത്തു സ്പർശിക്കുന്നത് ശ്രദ്ധയിൽ പെട്ടത്തോടെ രണ്ട് യുവതികൾ ഇടപെടുകയായിരുന്നു. ഇരുവരും എത്തിയതോടെ യുവാക്കൾ ഓടി രക്ഷപ്പെട്ടു.

പിന്നാലെ പൊലീസ് ഉദ്യോഗസ്ഥ പൊലീസിൽ പരാതി നൽകുകയും തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഇവരെ പിടികൂടുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Woman constable molested, 3 arrested including minors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.