പ്രായപൂർത്തിയാകാത്ത മകളെ പഠനം നിർത്തി ബാറിൽ ജോലി ചെയ്യാൻ നിർബന്ധിച്ച അമ്മക്കെതിരെ കേസ്

മുബൈ: പ്രായപൂർത്തിയാകാത്ത മകളെ പഠനം നിർത്തി ബാറിൽ ജോലി ചെയ്യാൻ നിർബന്ധിച്ചെന്നാരോപിച്ച് അമ്മക്കും കാമുകനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.

കുടുംബം പോറ്റുന്നതിനായി പഠനം നിർത്തി ബാറിൽ ജോലി ചെയ്യണമെന്ന് അമ്മയും കാമുകനും ചേർന്ന് തന്നെ നിർബന്ധിച്ചതായി 17 കാരി പരാതിയിൽ പറഞ്ഞു.

അമ്മയുടെയും കാമുകന്‍റെയും നിരന്തര പീഡനത്തെ തുടർന്ന് കഴിഞ്ഞ മാസം വീട്ടിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടിയെ പിന്നീട് കണ്ടെത്തിയെങ്കിലും അമ്മയുടെ കൂടെ പോകാൻ കുട്ടി വിസമ്മതിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയപ്പോയാണ് പീഡന വിവരം തുറന്ന് പറഞ്ഞത്.

ഇരുവർക്കുമെതിരെ ഐ.പി.സി സെക്ഷൻ 323 പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

Tags:    
News Summary - Woman booked for forcing minor daughter to quit studies, work at bar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.