മുംബൈ: ഫാഷനുള്ള വളകൾ ധരിച്ചതിന് ഭർത്താവും ഭർതൃമാതാവും മർദിച്ചെന്ന പരാതിയുമായി യുവതി. നവി മുംബൈയിലാണ് സംഭവം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് പ്രദീപ് ആർക്കഡെക്കെതിരെ റബാൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവതി ഫാഷനുള്ള വളകൾ ധരിക്കുന്നത് പ്രദീപിന് ഇഷ്ടമല്ലെന്നും ഇത്തരം വളകൾ ധരിച്ചതാണ് അക്രമത്തിൽ കലാശിച്ചതെന്നും പരാതിക്കാരി ആരോപിച്ചു. നവംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം. വള ധരിച്ചതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടെ ഭർതൃമാതാവ് മുടിയിൽ പിടിച്ച് വലിച്ചതായി യുവതി പരാതിയിൽ പറയുന്നുണ്ട്. പിന്നാലെയെത്തിയ ഭർത്താവ് യുവതിയെ ബെൽറ്റ് കൊണ്ട് അടിക്കുകയും തൊഴിക്കുകയും പിന്നാലെ തറയിലേക്ക് തള്ളിയിടുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിയ ശേഷം ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതി പരാതി നൽകുകയായിരുന്നു.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 323, 324, 34, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.