രാജ്യത്ത്​ 60 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ; മരണം 95,542

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 60ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 82,170 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ രോഗബാധിതരുടെ എണ്ണം 60,74,703 ആയി. 24 മണിക്കൂറിനിടെ 1039 പേർ മരിക്കുകയും ചെയ്​തു.

74,893 പേർ രോഗമുക്തി നേടിയതോടെ കോവിഡ്​ ഭേദമായവരുടെ എണ്ണം 50 ലക്ഷം കടന്ന്​ 50,16,520ലെത്തി. 82.58 ശതമാനമാണ്​ രാജ്യത്തെ രോഗമുക്തി നിരക്ക്​.

95,542 പേർക്കാണ്​ കോവിഡിനെ തുടർന്ന്​ രാജ്യത്ത്​ ഇതുവരെ ജീവൻ നഷ്​ടപ്പെട്ടത്​. സെപ്​റ്റംബർ രണ്ടു​മുതൽ പ്രതിദിനം ആയിരത്തിൽ അധികംപേർ കോവിഡ്​ ബാധിച്ച്​ മരിക്കുന്നുണ്ട്​. 1.57 ശതമാനമാണ്​ രാജ്യത്തെ കോവിഡ്​ മരണനിരക്ക്​.

9.62 ലക്ഷംപേരാണ്​ ചികിത്സയിലുള്ളത്​. പ്രതിദിന രോഗ ബാധിത സാധ്യത 11.58 ശതമാനമായി ഉയർന്നു. ശനിയാഴ്​ച ഇത്​ 6.3 ശതമാനമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,09,394 സാമ്പിളുകളാണ്​ പരിശോധിച്ചത്​.

മഹാരാഷ്​ട്ര, ആന്ധ്രപ്രദേശ്​, കർണാടക, തമിഴ്​നാട്​, കേരള എന്നീ സംസ്​ഥാനങ്ങളിലാണ്​ പ്രതിദിനം ഏറ്റവും കൂടുതൽ ​േപർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. രാജ്യത്ത്​ പ്രതിദിനം റിപ്പോർട്ട്​ ചെയ്യുന്ന 58 ശതമാനം കേസുകളും ഈ അഞ്ചു സംസ്​ഥാനങ്ങളിലാണ്​. 

Tags:    
News Summary - With 82,170 New Cases India Covid Cases Crosses 60 Lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.