Posted On
date_range Updated On
date_range 12,286 കേസുകൾ കൂടി; രാജ്യത്ത് 1.11 കോടി കോവിഡ് ബാധിതർ
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 12,286 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
91 പേർ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.11 കോടിയായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
1.07 കോടിയാളുകൾക്ക് രോഗം ഭേദമായി. 1.68 ലക്ഷമാളുകൾ നിലവിൽ ചികിത്സയിലുണ്ട്.
1,57,248 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 1,48,54,136 പേർക്ക് കോവിഡ് വാക്സിൻ നൽകി.
സുപ്രീം കോടതിയിലെ ജഡ്ജിമാർക്ക് ഇന്ന് മുതൽ വാക്സിൻ നൽകും. ജഡ്ജിമാരുടെയും വിരമിച്ച ജഡ്ജിമാരുടെയും കുടുംബാംഗങ്ങൾക്കും വാക്സിനേഷനുള്ള സൗകര്യം സുപ്രീം കോടതി കേംപ്ലക്സിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.