ജനങ്ങൾക്ക് വേണമെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് കങ്കണ റണാവത്ത്

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ ഹിമാചൽ പ്രദേശിലെ മാണ്ഡ്യയിൽ നിന്ന് മത്സരിക്കാൻ താൻ തയ്യാറാണെന്ന് നടി കങ്കണ റണാവത്ത്. ജനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, ബി.ജെ.പി ടിക്കറ്റ് നൽകിയാൽ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണെന്ന് താരം പറഞ്ഞു. 'ഇന്ത്യ ടുഡേ' ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു അവർ.

രാഷ്ട്രീയത്തിൽ ചേരുമെന്ന സൂചനയും കങ്കണ നൽകി. രാഷ്ട്രീയത്തിൽ പ്രവേശിച്ച് പൊതുസേവനം ചെയ്യാൻ തയ്യാറാണോ എന്ന ചോദ്യത്തിന്, എല്ലാത്തരം പങ്കാളിത്തത്തിനും താൻ തയാറാണെന്ന് നടി മറുപടി നൽകി. ഹിമാചൽ പ്രദേശിലെ ആളുകൾ തനിക്ക് സേവിക്കാൻ അവസരം നൽകിയാൽ അത് വളരെ മികച്ചതായിരിക്കുമെന്നും താരം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 'മഹാപുരുഷ്' ആണെന്നും കങ്കണ പറഞ്ഞു. "പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും പ്രതിയോഗികളാണെന്നത് സങ്കടകരമാണ്. പക്ഷേ, തനിക്ക് എതിരാളിയില്ലെന്ന് മോദിജിക്ക് അറിയാം''- കങ്കണ പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ വ്യാജ വാഗ്ദാനങ്ങളിൽ ഹിമാചൽ പ്രദേശ് വീഴില്ല എന്ന് കങ്കണ പറഞ്ഞു. ഹിമാചലിലെ ജനങ്ങൾക്ക് അവരുടേതായ സൗരോർജ്ജമുണ്ട്. പച്ചക്കറികൾ സ്വയം വിളയിക്കുന്നു. ഹിമാചലിൽ എ.എ.പിയുടെ സൗജന്യങ്ങൾ പ്രവർത്തിക്കില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു. തീവ്ര ഹിന്ദുത്വ, ബി.ജെ.പി അനുകൂല അഭിപ്രായപ്രകടനങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് കങ്കണ. 

Tags:    
News Summary - Willing to fight 2024 Lok Sabha polls from Himachal's Mandi, says Kangana Ranaut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.