ഉപാധികൾ അംഗീകരിച്ചാൽ നിരാഹാരം അവസാനിപ്പിക്കാൻ തയ്യാർ; സോനം വാങ്ചുക്കിന്റെ നിലപാട് വ്യക്തമാക്കി ഭാര്യ

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന നിരാഹാര സമരം സോനം വാങ്ചുക് രണ്ട് പ്രധാന ഉപാധികളോടെ നാളെ (ജൂലൈ 20) അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്‍മോ മാധ‍്യമങ്ങളോട് പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തം ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നത്. ശനിയാഴ്ച ഡൽഹി പൊലീസ് അദ്ദേഹത്തെ ബലമായി സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയും നിരാഹാരം തുടരുകയാണെന്നും ചികിത്സയോ ഡ്രിപ്പുകളോ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്‍മോ അറിയിച്ചു.

 പാ​ർ​ല​മെ​ന്റി​ന്റെ മ​ൺ​സു​ൺ സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​മെ​ന്ന് രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ച് ഉ​റ​പ്പ് ത​ന്നാ​ൽ ഇ​ന്ന് നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് വാ​ങ്ചു​ക്കി​ന്റെ ഭാ​ര്യ ഗീ​താ​ഞ്ജ​ലി വ്യ​ക്ത​മാ​ക്കി. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാ​ങ്‌​ചു​ക്കി​ന് സ​ഫ്ദ​ർ​ജ​ങ് ആ​ശു​പ​ത്രി​യി​ൽ ന​ൽ​കു​ന്ന ചി​കി​ത്സ​യി​ൽ ഇ​ട​പെ​ടാ​ൻ ഡ​ൽ​ഹി ഹൈ​കോ​ട​തി വി​സ​മ്മ​തി​ച്ചു. വാ​ങ്‌​ചു​ക്കി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ അ​നു​മ​തി തേ​ടി ഭാ​ര്യ ഗീ​താ​ഞ്ജ​ലി ജെ. ​ആ​ങ്‌​മോ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ഈ ​ഘ​ട്ട​ത്തി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ജ​സ്റ്റി​സ് മി​നി പു​ഷ്ക​ർ​ണ പ​റ​ഞ്ഞു. ഹ​ര​ജി ജൂ​ലൈ 24ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. വാ​ങ്ചു​ക്കി​ന്റെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും സ​ഫ്ദ​ർ​ജ​ങ് ആ​ശു​പ​ത്രി അ​റി​യി​ച്ചു.

 ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്ര​ത്യേ​ക സി​റ്റി​ങ്ങി​ൽ, നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന വാ​ങ്‌​ചു​ക്കി​നെ സ​ഫ്ദ​ർ​ജ​ങ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്ന രീ​തി​യി​ൽ ബ​ല​പ്ര​യോ​ഗം ന​ട​ത്തു​ന്ന​താ​യി പ​റ​യാ​നാ​കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. വാ​ങ്‌​ചു​ക്കി​നെ ജ​ന്ത​ർ മ​ന്ത​റി​ൽ നി​ന്ന് സ​ഫ്ദ​ർ​ങ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ സ​ർ​ക്കാ​രി​ന്റെ ന​ട​പ​ടി​യെ ഏ​ക​പ​ക്ഷീ​യ​മെ​ന്ന് വി​ളി​ക്കാ​നാ​കി​ല്ല. വാ​ങ്‌​ചു​ക്കി​ന്റെ ഭാ​ര്യ, സ​ഹോ​ദ​ര​ൻ, ഭാ​ര്യാ​സ​ഹോ​ദ​ര​ൻ എ​ന്നി​വ​ർ​ക്ക് 24 മ​ണി​ക്കൂ​റും സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജ​സ്റ്റി​സ് ചൂ​ണ്ടി​ക്കാ​ട്ടി.

വാ​ങ്ചു​കി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഗീ​താ​ഞ്ജ​ലി​യു​ടെ ഹ​ര​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ, സ​ഫ്ദ​ർ​ജ​ങ് ആ​ശു​പ​ത്രി, ഡ​ൽ​ഹി പൊ​ലീ​സ് എ​ന്നി​വ​ർ​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. വി​ഷ​യ​ത്തി​ൽ യാ​തൊ​രു​വി​ധ സം​ശ​യ​ത്തി​ന്റെ​യും ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ചേ​ത​ൻ ശ​ർ​മ കോ​ട​തി​യെ അ​റി​യി​ച്ചു. വാ​ങ്‌​ചു​ക്കി​നെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഹ​ര​ജി​ക്കാ​രി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു.

വാ​ങ്‌​ചു​ക്ക് ത​ട​ങ്ക​ലി​ൽ അ​ല്ലെ​ന്നും ഒ​രാ​ൾ​ക്ക് ത​നി​ക്ക് ഇ​ഷ്ട​മു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ശ​നി​യാ​ഴ്ച, നി​രാ​ഹാ​ര സ​മ​ര​ത്തി​ന്റെ 21ാം ദി​വ​സ​മാ​ണ് ഡ​ൽ​ഹി പോ​ലീ​സ് വാ​ങ്‌​ചു​ക്കി​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ സ​ഫ്ദ​ർ​ജ​ങ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. നീ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യാ​ണ് ജൂ​ൺ 28 മു​ത​ൽ വാ​ങ്ചു​ക് നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Will withdraw hunger strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.