കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ മാത്രം കർഷകർ അവരുടെ വീടുകളിലേക്ക്​ മടങ്ങും -രാകേഷ്​ ടികായത്ത്​

ഗാസിയാബാദ്​: വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കുന്നത്​ വരെ കർഷക പ്രക്ഷോഭം തുടരുമെന്ന്​ ഭാരതീയ കിസാൻ യൂണിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​. പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ഏക വഴി കാർഷിക നിയമങ്ങൾ പിൻവലിക്കുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും വിളകൾക്ക്​ താങ്ങുവില ഉറപ്പാക്കുകയും ചെയ്​താൽ കർഷക പ്രക്ഷോഭം പിൻവലിക്കും. കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ കർഷകർ അവരുടെ വീടു​കളിലേക്ക്​ മടങ്ങുന്നുണ്ടെന്ന്​ ഉറപ്പാക്കും -ടികായത്ത്​ ട്വീറ്റ്​ ചെയ്​തു. ജലം, ഭൂമി, വനം എന്നിവ സംരക്ഷിക്കുന്നതിനാണ്​ ഈ കർഷക പ്രക്ഷോഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നവംബർ 26ന്​ കർഷക പ്രക്ഷോഭം ആരംഭിച്ച്​ ഒരു വർഷം തികയും. രാജ്യതലസ്​ഥാന അതിർത്തികളായ സിംഘു, ടിക്​രി, ഗാസിപൂർ അതിർത്തികളിലാണ്​ കർഷകരുടെ പ്രക്ഷോഭം. ആയിരക്കണക്കിന്​ കർഷകരാണ്​ മാസങ്ങളായി അതിർത്തികളിൽ തമ്പടിച്ചിരിക്കുന്നത്​.

കർഷക​പ്രക്ഷോഭം പിൻവലിക്കുന്നതുമായി ബന്ധ​െപ്പട്ട്​ ​േ​കന്ദ്രസർക്കാറുമായി കർഷകർ 11 വട്ട ചർച്ചകൾ നടത്തിയിരുന്നു. കർഷകർക്ക്​ അനുകൂലമായ നിയമങ്ങളാണ്​ മൂന്നു കാർഷിക നിയമങ്ങളുമെന്നാണ്​ കേന്ദ്രത്തിന്‍റെ വാദം. എന്നാൽ, കോർപറേറ്റുകൾക്ക്​ കർഷകരെയും വിളകളെയും തീറെഴുതി നൽകുന്നതാണ്​ കാർഷിക നിയമങ്ങളെന്നാണ്​ കർഷകരുടെ വാദം. 

Tags:    
News Summary - Will stay put until farm laws repealed: BKUs Rakesh Tikait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.